ഹ്യൂമേട്ടന്‍ 'തിരിച്ചെത്തി'; ആര്‍പ്പുവിളിയുമായി മഞ്ഞപ്പട; ചിത്രങ്ങളും വീഡിയോയും കാണാം

Last Updated:
കൊച്ചി: ഇന്നലെ ഐഎസ്എല്ലില്‍ നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും കാണികള്‍ക്ക് ആവേശം വിതറിയത് സികെ വിനീതിന്റെ ഗോളും ഇയാന്‍ ഹ്യൂമിന്റെ സാന്നിധ്യവുമായിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്നേ മൈതാനത്തെത്തിയ ഹ്യൂമേട്ടനെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.
മത്സരത്തിന്റെ കമന്റേറ്ററായിട്ടായിരുന്നു ഹ്യൂം വീണ്ടും കൊച്ചിയിലെത്തിയത്. രണ്ട് സീസണുകളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ താരം മഞ്ഞപ്പടയുടെ പ്രിയതാരങ്ങളില്‍ ഒരാളാണ്. നാല് സീസണുകളില്‍ നിന്നായി 28 ഗോളുകള്‍ നേടിയ താരം ഐഎസ്എല്ലില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയുമായായിരുന്നു ഇന്നലത്തെ മത്സര വേദിയിലെത്തിയത്.
advertisement
എന്നാല്‍ മത്സരം അവസാനിക്കുമ്പോഴേക്ക് തന്റെ മുന്‍ സഹതാരവും ബ്ലാസ്‌റ്റേഴ്‌സിന്റെ ഹീറോയുമായ സികെ വിനീതും ഈ നേട്ടം കൈവരിച്ചു. ഹ്യൂമിന്റെ മുന്നില്‍വെച്ച് തന്നെയാണ് വിനീതിന്റെ നേട്ടമെന്നചതും ശ്രദ്ധേയമാണ്. 2014 ലായിരുന്നു ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിലൂടെ ഐഎസ്എല്ലിലെത്തുന്നത്. പിന്നീട് രണ്ട് സീസണുകളില്‍ കൊല്‍ക്കത്തയ്ക്കായി ബൂട്ട് കെട്ടിയ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
advertisement
അഞ്ചാം സീസണില്‍ എഫ്‌സി പൂനെയ്‌ക്കൊപ്പമാണ് ഹ്യും. ഇന്നലത്തെ മത്സരത്തിനുമുമ്പ് കേരളത്തിന്റെ നായകന്‍ ജിങ്കനെയും സഹതാരങ്ങളെയും കണ്ട ഹ്യൂം അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഹ്യൂമേട്ടന്‍ 'തിരിച്ചെത്തി'; ആര്‍പ്പുവിളിയുമായി മഞ്ഞപ്പട; ചിത്രങ്ങളും വീഡിയോയും കാണാം
Next Article
advertisement
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
  • മലപ്പുറത്ത് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി 4 പേർ പിടിയിൽ

  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

  • വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു

View All
advertisement