കളി നിയന്ത്രിക്കാൻ പ്രാദേശിക അമ്പയർമാർ
ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് ന്യൂട്രൽ അംപയർമാരായിരുന്നു എന്നാൽ പുതിയ സാഹചര്യത്തിൽ ആതിഥേയ രാജ്യത്തിലെ അംപയർമാർക്ക് മത്സരം നിയന്ത്രിക്കാൻ ഐസിസി അനുമതി നൽകി. ഇതിനർത്ഥം ഐസിസിയുടെ എലൈറ്റ് പാനലിന് പുറത്തുള്ള അമ്പയർമാർക്ക് ടെസ്റ്റ് മത്സരം നിയന്ത്രിക്കാൻ അവസരങ്ങൾ ലഭിക്കുമെന്നാണ്. ഇനി പ്രാദേശിക അംപയർമാരുടെ തീരുമാനത്തിൽ പിഴവുണ്ടെന്ന് മാച്ച് റഫറിക്ക് തോന്നിയാൽ അധികമായി ഒരു ഡിആർഎസ്(തീരുമാനം റിവ്യൂ ചെയ്യുന്ന സംവിധാനം) അനുവദിക്കും. നിലവിൽ മൂന്നു ഡിആർഎസുകളാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ അനുവദിക്കുന്നത്.
advertisement
കോവിഡ് കാലത്ത് കാണികളുടെ എണ്ണം കുറയുന്നതുമൂലമുള്ള നഷ്ടം പരിഹരിക്കാൻ കാണികളുടെ ജഴ്സിയിൽ സ്പോർൺസറുടെ പരസ്യം ചേർക്കാൻ അനുമതി നൽകിയിട്ടുണ്ട്. ടെസ്റ്റ് ജേഴ്സിയുടെ നെഞ്ചിൽ ഒരു അധിക സ്പോൺസർ ലോഗോയാണ് അനുവദിച്ചത്. ബ്രാൻഡിംഗ്, ഐസിസി നിയമങ്ങൾ പ്രകാരം 32 ചതുരശ്ര ഇഞ്ച് കവിയാൻ പാടില്ല.
ഫാസ്റ്റ് ബൗളർമാർ ബുദ്ധിമുട്ടിലാകും
അപ്രതീക്ഷിതമല്ലെങ്കിലും, ക്രിക്കറ്റ് പന്തുകളിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയുടെ തീരുമാനം ഫാസ്റ്റ് ബൗളർമാർക്ക് വലിയ തിരിച്ചടിയാണ്. ഉമിനീർ അല്ലെങ്കിൽ വിയർപ്പ് ഉപയോഗിച്ച് പന്തിന്‍റെ തിളക്കം കൂട്ടി സ്വിങ് കൈവരിക്കാൻ ബൗളർമാർക്ക് സാധിക്കുമായിരുന്നു ഇതുവരെ. എന്നാൽ ഇനിയത് അനുവദിക്കില്ല. ഇതോടെ ഏറ്റവും അപകടകരമായ റിവേഴ്സ് സ്വിങ് പോലെയുള്ള പന്തുകളെറിയാൻ പേസർമാർക്ക് സാധിക്കാതെ വന്നേക്കും. 1970 കളുടെ അവസാനത്തിൽ പാകിസ്താൻ ഫാസ്റ്റ് ബൗളർ സർഫ്രാസ് നവാസ് ആണ് ബാറ്റ്സ്മാൻമാരെ വല്ലാതെ കുഴയ്ക്കുന്ന റിവേഴ്സ് സ്വിങിന് തുടക്കമിട്ടത്. പിന്നീട് പാക് താരങ്ങളായ ഇമ്രാൻ ഖാനും വസിം അക്രം, വഖാർ യൂനിസ് എന്നിവരും ഇത് തുടർന്നു.
നിലവിലെ ഐസിസി നിയമങ്ങൾ ക്രിക്കറ്റ് ബോൾ തിളങ്ങാൻ വിദേശ വസ്തുക്കളുടെ ഉപയോഗം അനുവദിക്കാത്തതിനാൽ റൂൾ മാറ്റം ഫാസ്റ്റ് ബൗളർമാരെ പ്രതിസന്ധിയിലാക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫാസ്റ്റ് ബൗളർമാർക്ക് ഗ്രീസ്, ഹെയർ വാക്സ് അല്ലെങ്കിൽ ഓയിൽ എന്നിവ ഉപയോഗിച്ചു പന്തിൽ തിളക്കം വർദ്ധിപ്പിക്കാൻ അനുവാദമില്ല, അതിനാലാണ് വിയർപ്പ്, ഉമിനീർ തുടങ്ങിയ ശാരീരിക ദ്രാവകങ്ങളെ മാത്രം ആശ്രയിച്ച് ഇത്രയുംകാലം ഇങ്ങനെ ചെയ്തിരുന്നത്.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
അക്രമിന്‍റെയും വഖാറിന്‍റെയും കാലത്തിനുശേഷവും നിരവധി ഫാസ്റ്റ് ബൌളർമാർ റിവേഴ്സ് സ്വിംഗിനെ കൂടുതൽ ആശ്രയിച്ചിരുന്നു. ശ്രദ്ധേയമായ ഒരു ഉദാഹരണം 2005 ലെ ആഷസ് ആണ്. സൈമൺ ജോൺസിന്റെയും ആൻഡ്രൂ ഫ്ലിന്റോഫിന്റെയും ഇംഗ്ലീഷ് പേസ് നിര ശക്തരായ ഓസ്‌ട്രേലിയക്കാരെ ശരിക്കും വെള്ളംകുടിപ്പിച്ചു. 80 വർഷത്തിനിടെ ഇംഗ്ലണ്ട് ആദ്യമായി ആഷസ് നേടിയതും പേസർമാരുടെ റിവേഴ്സ് സ്വിങ് കരുത്തിലാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ സഹീർ ഖാൻ ആണ് ആദ്യമായി ഇത് സ്ഥിരമായി ഉപയോഗിച്ചത്. പിന്നീട് ഇർഫാൻ പത്താനും റിവേഴ്സ് സ്വിങ് ആയുധമാക്കി. നിലവിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഉമേഷ് യാദവും റിവേഴ്‌സ് സ്വിംഗ് ഫലപ്രദമായി ഉപയോഗിക്കുന്നവരാണ്.
