TRENDING:

French Open 2021 | ഫ്രഞ്ച് ഓപ്പണ്‍ ഗ്രാൻസ്ലാം ടൂര്‍ണമെന്റ് തുടങ്ങാൻ ഒരാഴ്ച വൈകും

Last Updated:

കഴിഞ്ഞ വർഷമുണ്ടായ കോവിഡ് വ്യാപനം മൂലം മേയ് മാസത്തിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. സ്പെയിനിന്റെ ഇതിഹാസ താരം റാഫേൽ നദാലാണ് അന്ന് പുരുഷ വിഭാഗത്തിൽ കിരീടം ചൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2021ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഗ്രാൻഡ്സ്ലാം ടൂർണമെന്റ് ഇത്തവണ ഒരാഴ്ച വൈകിയാകും തുടങ്ങുക. നേരത്തേ തീരുമാനിച്ച പ്രകാരം മേയ് 23 നായിരുന്നു ടൂർണമെൻ്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം മത്സരങ്ങൾ മേയ് 30നാണ് ആരംഭിക്കുകയെന്ന് ഫ്രഞ്ച് ഓപ്പൺ അധികൃതർ വ്യക്തമാക്കി.
advertisement

കൂടുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടിയതെന്ന് അറിയാൻ കഴിഞ്ഞത്. 1000 പേർക്കായിരിക്കും റോളണ്ട് ഗരോസിൽ പ്രവേശനം നൽകുക.

കഴിഞ്ഞ വർഷമുണ്ടായ കോവിഡ് വ്യാപനം മൂലം മേയ് മാസത്തിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. സ്പെയിനിന്റെ ഇതിഹാസ താരം റാഫേൽ നദാലാണ് അന്ന് പുരുഷ വിഭാഗത്തിൽ കിരീടം ചൂടിയത്.

കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിക്കൊണ്ട് റെക്കോർഡ് സ്വന്തമാക്കിയാണ് നദാൽ കളം വിട്ടത്. ഇത്തവണയും കിരീട സാധ്യത കൂടുതൽ കൽപ്പിക്കുന്നത് നദാലിനാണ്. ഇത്തവണ കിരീടം നേടിയാൽ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോർഡ് നദാലിന് സ്വന്തമാകും. നിലവിൽ 20 കിരീടങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർക്കൊപ്പം നിലവിൽ ഈ റെക്കോർഡ് പങ്കിടുകയാണ് നദാൽ.

advertisement

കഴിഞ്ഞ വർഷം വനിതാ വിഭാഗത്തിൽ പോളണ്ടിന്റെ യുവതാരം ഇഗ സ്വിയാടെക്കാണ് കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ടെന്നീസിൽ വിംബിൾഡൺ ഉൾപ്പെടെ എല്ലാ പ്രൊഫെഷണൽ ടൂർണമെൻ്റുകളും റദ്ദാക്കിയിരുന്നു.

ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ മൂന്ന് ആഴ്‌ച വൈകിയാണ് തുടങ്ങിയത്. എന്നാൽ വിംബിൾഡൺ എല്ലാ കൊല്ലവും സാധാരണ നടക്കാറുള്ളത് പോലെ തന്നെ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ 28ന് ആവും ടൂർണമെൻ്റ് തുടങ്ങുക.

ഫ്രഞ്ച് ഓപ്പണിൻ്റെ പുതുക്കിയ തീയതി വിംബിൾഡൺ ടൂർണമെൻ്റിൻ്റെ നടത്തിപ്പിൽ പ്രശ്‌നാമാവില്ല എന്ന് കരുതാം. വിംബിൾഡൺ വാം അപ്പ് മത്സരങ്ങൾ ജൂൺ എഴിനാവും ആരംഭിക്കുക. പുതുക്കിയ തീയതി പ്രകാരം ഇരു ടൂർണമെൻ്റുകളുടെയും - ഫ്രഞ്ച് ഓപ്പൺ ഫൈനലിൻ്റെയും വിംബിൾഡൺ ടൂർണമെൻ്റിൻ്റെ തുടക്കത്തിനും ഇടയിൽ രണ്ടാഴ്ചയുടെ ഇടവേള മാത്രമേ ഉണ്ടാവുകയുള്ളൂ.

advertisement

പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ. ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. സാധാരണഗതിയിൽ മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്. എന്നാൽ കോവിഡ് വ്യാപനം കാരണമാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ നേരത്തെ നിശ്ചയിച്ചതിൽനിന്ന് വൈകി ആരംഭിക്കുന്നത്. നിലവിൽ കളിക്കുന്ന താരങ്ങളിൽ റാഫേൽ നദാൽ ആണ് ഏറ്റവുമധികം തവണ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ളത്. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് റാഫേൽ നദാൽ അറിയപ്പെടുന്നത്. നദാലിന് ശക്തമായ വെല്ലുവിളി ഉയർത്തി നൊവാക് ദ്യോക്കോവിച്ച് ഉൾപ്പടെയുള്ളവർ മത്സരരംഗത്തുണ്ടാകും.

advertisement

Summary- French Open postponed by one week tournament source

മലയാളം വാർത്തകൾ/ വാർത്ത/Sports/
French Open 2021 | ഫ്രഞ്ച് ഓപ്പണ്‍ ഗ്രാൻസ്ലാം ടൂര്‍ണമെന്റ് തുടങ്ങാൻ ഒരാഴ്ച വൈകും
Open in App
Home
Video
Impact Shorts
Web Stories