TRENDING:

ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ലെന്ന മറുപടി ലീക്കായി; മഞ്ജരേക്കർ വീണ്ടും വിവാദത്തിൽ

Last Updated:

സൂര്യ നാരായൺ എന്ന ആരാധകനാണ് ട്വിറ്ററിൽ മഞ്ജരേക്കർ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള 'പോര്' അവസാനിക്കുന്നില്ല. ‘ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല’ എന്ന മഞ്ജരേക്കറിന്റെ പരാമർശമാണ് പുതിയ പോർമുഖം തുറന്നത്. ജഡേജയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ട്വിറ്ററിൽ സന്ദേശമയച്ച ആരാധകന് നൽകിയ മറുപടിയിലാണ് ‘ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല’ എന്ന മഞ്ജരേക്കറിന്റെ പരാമർശം. മഞ്ജരേക്കറിന്റെ ഈ പരാമർശത്തോട് ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.
News18 Malayalam
News18 Malayalam
advertisement

Also Read- 37 പന്തിൽ സെഞ്ച്വറി കുറിച്ചത് സച്ചിൻ്റെ ബാറ്റ് കൊണ്ട്; വെളിപ്പെടുത്തലുമായി അഫ്രീദി

സൂര്യ നാരായൺ എന്ന ആരാധകനാണ് ട്വിറ്ററിൽ മഞ്ജരേക്കർ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമാക്കിയത്. ഏകദിന ലോകകപ്പിന്റെ സമയത്ത് മഞ്ജരേക്കർ ജഡേജയെ ‘പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് മഞ്ജരേക്കറിന്റെ വാക്കുകൾ.

Also Read- Copa America 2021 | കോപ്പ ബ്രസീലിൽ സംഘടിപ്പിക്കുന്നതിൽ എതിർപ്പുണ്ട്; പക്ഷേ ടൂർണമെൻ്റിൽ നിന്ന് പിൻമാറില്ല; ബ്രസീൽ താരങ്ങളുടെ ഔദ്യോഗിക പ്രസ്താവന

advertisement

'നിങ്ങളുടെ അവസ്ഥ പരിതാപകരമാണ്. നിങ്ങളേപ്പോലെ കളിക്കാരെ ആരാധിക്കാൻ എന്നെ കിട്ടില്ല. ഞാൻ ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന കാര്യം മറക്കരുത്. ഞാൻ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്ന ആളാണ്. മാത്രമല്ല, ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല. അതുകൊണ്ട് ‘പൊട്ടും പൊടിയും’ എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടുമില്ല. ‘വെർബൽ ‌ഡയറിയ’ എന്താണെന്ന് വല്ലവരും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തതാകാനാണ് സാധ്യത’- മഞ്ജരേക്കർ ആരാധകന് അയച്ച മറുപടിയിൽ പറയുന്നു.

Also read- കോപ്പ അമേരിക്കയുടെ ഭാവി ബ്രസീൽ സുപ്രീം കോടതി തീരുമാനിക്കും; ടൂർണമെൻ്റ് നിർത്തിവെക്കാൻ നൽകിയ ഹർജി സ്വീകരിച്ചു

advertisement

Also read- Euro Cup | ബുസ്ക്വെറ്റ്സിന് പിന്നാലെ മറ്റൊരു സ്പെയിൻ താരം കൂടി കോവിഡ് പോസിറ്റീവ്; യൂറോ ഒരുക്കങ്ങൾ പ്രതിസന്ധിയിൽ

advertisement

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്ന് മഞ്ജരേക്കർ വിശേഷിപ്പിച്ചത്. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിന് ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് സെമിയിൽ ഇന്ത്യൻ നിരയിൽ ഉജ്ജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നൽകി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- നെയ്മറുടെ മികവിൽ വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ലെന്ന മറുപടി ലീക്കായി; മഞ്ജരേക്കർ വീണ്ടും വിവാദത്തിൽ
Open in App
Home
Video
Impact Shorts
Web Stories