ടൂർണമെന്റിൽ ഉജ്ജ്വല ഫോമിലാണ് ഇന്ത്യൻ കൗമാര സംഘം. കോവിഡിനെ തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ആറ് കളിക്കാരെ നഷ്ടപ്പെട്ടിട്ടും തകർപ്പൻ വിജയം നേടിയതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. കോവിഡ് ബാധിച്ചതിനാല്‍ യഷ് ദൂലിനും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളില്‍ രണ്ടും നഷ്ടമായി. എന്നാല്‍, തിരിച്ചുവന്ന ദൂല്‍ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു. സെമിഫൈനലില്‍ ഓസ്ട്രലേയിക്കെതിരേ അതിഗംഭീര സെഞ്ചുറി നേടി. റഷീദും സെമിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ രണ്ടുപേരുടെ പ്രകടനമാവും ഫൈനലില്‍ നിര്‍ണായകമാവുക.
advertisement
Also Read- Mohammad Shahzad |മൈതാനത്ത് നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം; വിവാദ ദൃശ്യം വൈറലായതോടെ നടപടി
പേസര്‍മാരായ രാജ്വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, രവികുമാര്‍, സ്പിന്നര്‍ വിക്കി ഓസ്വാള്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഓസ്വാള്‍ ഇതുവരെ 12 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. തുടരെ നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം ടൂർണമെന്റ് ചരിത്രത്തിലെ അഞ്ചാം കിരീടമാണ്. ഇത് എട്ടാം തവണയാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. 14 ടൂര്‍ണമെന്റുകളിലായി എട്ട് ഫൈനല്‍ കളിക്കുകയും നാല് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ്.
Also Read- ISL 2021-22| പത്തുപേരുമായി വിജയം പിടിച്ച് ബ്ലാസ്റ്റേഴ്സ്; ടൂർണമെന്റിലെ മികച്ച ഗോളുമായി വാസ്‌ക്വസ്
1998ൽ മാത്രമാണ് ഇംഗ്ലണ്ട് കപ്പ് സ്വന്തമാക്കിയത്. അതിനുശേഷം ഇപ്പോഴാണ് ഫൈനലില്‍ എത്തുന്നത്. 24 വര്‍ഷത്തിന് ശേഷം ലോകകപ്പിൽ മുത്തമിടാനാകും അവരുടെ ശ്രമം. ഇന്ത്യയെ പോലെ ഇംഗ്ലണ്ടും ഈ ടൂര്‍ണമെന്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ ടോം പ്രെസ്റ്റിന്റെ തകര്‍പ്പന്‍ ഫോമാണ് അവരുടെ പ്രതീക്ഷ. പ്രെസ്റ്റ് ഇതുവരെ 292 റണ്‍സ് നേടിക്കഴിഞ്ഞു. ഇടംകൈയന്‍ പേസര്‍ ജോഷ്വ ബൊയ്ഡനെയും ഇന്ത്യയ്ക്ക് കരുതലോടെ നേരിടേണ്ടിവരും.9.53 ശരാശരിയില്‍ 13 വിക്കറ്റുകളാണ് ബൊയ്ഡന്‍ ഇതുവരെ വീഴ്ത്തിയത്.