'പാട്ന വിമാനത്താവളത്തിൽ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകൾ രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നു! അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ' എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു
കഴിഞ്ഞ വർഷത്തെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്. 2025 ഐപിഎല്ലിന്റെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 252 റൺസാണ് വൈഭവ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നേടിയ മിന്നുന്ന സെഞ്ച്വറിയും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേടിയ അർദ്ധ സെഞ്ച്വറിയുമാണിതിലെ തകർപ്പൻ പ്രകടനങ്ങൾ. ജൂൺ-ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കുന്ന മൾട്ടി-ഫോർമാറ്റ് പര്യടനത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് സൂര്യവംശിയുടെ അടുത്ത ലക്ഷ്യം.ഇന്ത്യ അണ്ടർ19 ടീമും ഇംഗ്ലണ്ട് അണ്ടർ19 ടീമുമായി 50 ഓവർ സന്നാഹ മത്സരം, അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര, രണ്ട് മൾട്ടി-ഡേ മത്സരങ്ങൾ എന്നിവയിൽ വൈഭവ് കളിക്കും.
advertisement