ഈ ചെറിയ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ വൈഭവിനെ സഹായിച്ചത് അദ്ദേഹത്തിന്റെ കഴിവ് മാത്രമല്ല, മറിച്ച് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ചില ത്യാഗങ്ങള്‍ കൂടി വൈഭവ് നടത്തിയിട്ടുണ്ട്.
ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ വൈഭവിന് മട്ടണും പിസയും വളരെയധികം ഇഷ്ടമാണെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ മനോജ് ഓജ വെളിപ്പെടുത്തി. പക്ഷേ ശരീരഭാരം അമിതമാകാതിരിക്കാന്‍ അവ രണ്ടും വൈഭവ് തന്റെ ആഹാരക്രമത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു. "വൈഭവിന് മട്ടന്‍ കഴിക്കാന്‍ അനുവാദമില്ല. ഡയറ്റ് ചാര്‍ട്ടില്‍ നിന്ന് പിസയും നീക്കം ചെയ്തിട്ടുണ്ട്," ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഓജ പറഞ്ഞു. "അദ്ദേഹത്തിന് ചിക്കനും മട്ടനും വളരെ ഇഷ്ടമാണ്. അവന്‍ ഒരു കുട്ടിയായതിനാല്‍ പിസയും വളരെയധികം ഇഷ്ടമായിരുന്നു. പക്ഷേ, അവന്‍ ഇനി അത് കഴിക്കില്ല. ഞങ്ങള്‍ അവന് മട്ടണ്‍ കൊടുക്കുമ്പോള്‍ എത്ര അധികം കൊടുത്താനും അവന്‍ അത് മുഴുവന്‍ കഴിക്കുമായിരുന്നു. അതുകൊണ്ടാണ് അവന്റെ ശരീരം അല്‍പം തടിച്ചതായി തോന്നുന്നത്," ഓജ പറഞ്ഞു.
advertisement
ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് വൈഭവിന്റെ സെഞ്ചുറി കരുത്തില്‍ അനായാസേന വിജയം കണ്ടു. വൈഭവിന്റെ പ്രകടനം ക്രിക്കറ്റ് ആരാധകരെ ഒരുപോലെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
ഏഴ് ഫോറുകളും 11 സിക്‌സറുകളും സഹിതം 38 പന്തില്‍ 101 റണ്‍സാണ് വൈഭവ് രാജസ്ഥാന് വേണ്ടി നേടിയത്. 15.5 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു.
"വൈഭവ് ഒട്ടും ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. ബ്രയാന്‍ ലാറയെ ഏറെ ഇഷ്ടപ്പെടുന്നതായി വൈഭവ് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ യുവരാജ് സിംഗിന്റെ ലാറയുടെയും മിശ്രിത സ്വഭാവമാണ് വൈഭവ് പ്രകടിപ്പിക്കുന്നത്. ആക്രമിച്ച് കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് യുവരാജിനെപ്പോലെയാണ്," മനോജ് ഓജ പറഞ്ഞു.
