TRENDING:

'വനവാസമോ'; ഇന്ത്യന്‍ ടീം ടി20യ്ക്ക് ഒരുങ്ങുമ്പോള്‍ കോഹ്‌ലി എവിടെയാണ്

Last Updated:

അവധിക്കാല ചിത്രം വിരാട് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെല്ലിങ്ടണ്‍: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയ്ക്ക് നാളെ തുട്ടകമാവുകയാണ്. ഏകദിന പരമ്പര നേടിയ ടീം ടി20യും സ്വന്തമാക്കാനുള്ള കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ്. അതേസമയം ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങള്‍ക്ക് പിന്നാലെ ബിസിസിഐ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോഹ്‌ലി ന്യൂസിലന്‍ഡില്‍ ഭാര്യ അനുഷ്‌കയുമൊത്ത് അവധിക്കാലം ആഘോഷിക്കെയാണ്.
advertisement

ന്യൂസിലന്‍ഡിലെ കാടുകളിലൂടെഅനുഷ്‌കയ്‌ക്കൊപ്പം നടക്കുന്ന ചിത്രം വിരാട് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വിരാടിനു വിശ്രമം അനുവദിച്ചതിനു പിന്നാലെ നാലാം ഏകദിനത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു. എന്നാല്‍ അഞ്ചാം ഏകദിനത്തില്‍ തിരിച്ചുവന്ന ടീം പരമ്പര 4- 1 ന് അവസാനിപ്പിക്കുകയും ചെയ്തു.

Also Read:  സ്ഥിരം നായകനെന്നൊക്കെ പേരില്‍; ക്യാപ്റ്റന്‍സിയില്‍ വിരാടിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത്

വിരാടിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ ടി20 പരമ്പരയില്‍ നയിക്കുന്നത്. ഇതുവരെ 12 ടി20 മത്സരങ്ങളിലാണ് രോഹിതിനു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ 11 ലും ടീമിലെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്.

advertisement

എന്നാല്‍ കോഹ്‌ലിക്ക് കീഴില്‍ 20 ടി20യ്ക്കിറങ്ങിയ ഇന്ത്യക്ക് 12 മത്സരങ്ങളിലെ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി ഏഴ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'വനവാസമോ'; ഇന്ത്യന്‍ ടീം ടി20യ്ക്ക് ഒരുങ്ങുമ്പോള്‍ കോഹ്‌ലി എവിടെയാണ്