വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ മികച്ച നായകനാരെന്ന ചോദ്യം കുറച്ച് നാളായി ക്രിക്കറ്റ് ലോകത്തുണ്ട്. ഇന്ത്യയുടെ സ്ഥിരം നായകന് വിരാട് കോഹ്ലിയെ മുന്‍ നായകന് എംഎസ് ധോണിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായി താരതമ്യം ചെയ്താണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ടീമിന്റെ പ്രധാന ബാറ്റ്സ്മാനായ കോഹ്ലിക്ക് വിശ്രമം അനുവദിക്കുന്ന മത്സരങ്ങളില്‍ രോഹിത് ഇന്ത്യയെ നയിക്കുന്ന രീതിയാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നത്.
ഇപ്പോഴിതാ പകരക്കാരന് നായകനായി വന്ന് സ്ഥിരം നായകന് വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ വിജയങ്ങളുടെ കണക്കിലാണ് രോഹിത് കോഹ്ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
നാളെ ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടി20യില്‍ ഇന്ത്യയെ നയിക്കുന്നതോടെ മൂന്നാം ടി20 പരമ്പരയ്ക്കാകും രോഹിതിന് കീഴില്‍ ഇന്ത്യ ഇറങ്ങുക. ഇതുവരെ 12 ടി20 മത്സരങ്ങളിലാണ് രോഹിതിനു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ 11 ലും ടീമിലെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിനു കഴിഞ്ഞു. 2018 ല്‍ നടന്ന നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയോട് ഒരു മത്സരം തോറ്റത് മാത്രമാണ് രോഹിതിന്റെ പേരിലുള്ള പരാജയം.
എന്നാല്‍ കോഹ്ലിക്ക് കീഴില്‍ 20 ടി20യ്ക്കിറങ്ങിയ ഇന്ത്യക്ക് 12 മത്സരങ്ങളിലെ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി ഏഴ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. കിവീസിനെതിരായ പരമ്പരയില്‍ രണ്ടു മത്സരം ജയിക്കുകയാണെങ്കില്‍ കോഹ്ലിയുടെ റെക്കോഡ് മറികടക്കാന്‍ രോഹിത്തിനു കഴിയും. ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടം സീനിയര്‍ താരം എംഎസ് ധോണിക്കാണ് 72 മത്സരങ്ങളില്‍ ടീമിനെ നയിച്ച താരം 41 എണ്ണത്തിലാണ് വിജയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.