TRENDING:

സച്ചിനെ മറികടക്കാന്‍ കോഹ്‌ലിക്ക് വേണ്ടത് വെറും 81 റണ്‍സ്; ഒന്നാമനാകാനൊരുങ്ങി കോഹ്‌ലി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിയവസാനിപ്പിക്കുന്നതിനു തന്നെ വിരാട് കോഹ്‌ലിയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കാന്‍ തുടങ്ങിയിരുന്നു. റണ്‍വേട്ടയിലും സെഞ്ച്വറി നേട്ടത്തിലും മുന്നിട്ട് നിന്ന കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും വിശേഷിപ്പിക്കപ്പെട്ടു. ഇതെല്ലാം ശരിവയ്ക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ ഓരോ പ്രകടനങ്ങളും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ ഏകദിനത്തില്‍ 36 സെഞ്ച്വറികള്‍ കോഹ്‌ലി സ്വന്തമാക്കി കഴിഞ്ഞു.
advertisement

ഇതിനുപുറമേ ഏകദിനത്തില്‍ 9919 റണ്‍സ് നേടാനും താരത്തിനു കഴിഞ്ഞു. പരമ്പരയില്‍ 81 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ 10000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് കോഹ്‌ലി ഇടംപിടിക്കുക. ഇതിനു പുറമേ അതിവേഗം 10000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ നായകന് സ്വന്തമാകും. 259 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 10000 തികച്ച സച്ചിന്റെ പേരിലാണ് അതിവേഗം 10000 റണ്‍സ് നേടിയ റെക്കോര്‍ഡ്.

ലോക റെക്കോര്‍ഡുമായി രോഹിത്; വിരാടും രോഹിതും സ്വന്തമാക്കിയത് ഈ റെക്കോര്‍ഡുകള്‍

advertisement

212 മത്സരങ്ങളില്‍ നിന്ന് വെറും 204 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 9919 റണ്‍സ് തികച്ചത്. നിലവിലെ ഫോം തുടര്‍ന്നാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ തന്നെ വിരാടിനും ഈ നേട്ടം തികക്കാന്‍ കഴിയും. 36 സെഞ്ച്വറിയുടെയും 48 അര്‍ദ്ധ സെഞ്ച്വറിയുടെയും അകമ്പടിയോടെയാണ് വിരാട് 9919 റണ്‍സ് നേടിയത്. അതും 58.69 ശരാശരിയില്‍.

'ധവാനും മുംബൈയിലേക്കോ?'; രണ്ട് ഹൈദരാബാദ് താരങ്ങളെ റാഞ്ചാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്

263 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 10000 റണ്‍സ് തികച്ച സൗരവ് ഗാംഗുലിയാണ് അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. 266 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 10000 തികച്ച ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങ് മൂന്നാമതും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സച്ചിനെ മറികടക്കാന്‍ കോഹ്‌ലിക്ക് വേണ്ടത് വെറും 81 റണ്‍സ്; ഒന്നാമനാകാനൊരുങ്ങി കോഹ്‌ലി