'ധവാനും മുംബൈയിലേക്കോ?'; രണ്ട് ഹൈദരാബാദ് താരങ്ങളെ റാഞ്ചാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്

News18 Malayalam
Updated: October 22, 2018, 3:05 PM IST
'ധവാനും മുംബൈയിലേക്കോ?'; രണ്ട് ഹൈദരാബാദ് താരങ്ങളെ റാഞ്ചാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്
  • Share this:
മുംബൈ: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം ക്വിന്റണ്‍ ഡീ കോക്കിനെ സ്വന്തമാക്കിയതിനു പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ നായകനും ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാനെ നോട്ടമിട്ട് മുംബൈ ഇന്ത്യന്‍സ്. ധവാനെ സ്വന്തമാക്കാന്‍ മുംബൈ ഒരുങ്ങുന്നതായി 'മുംബൈ മിററിനെ' ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

ഹൈദരാബാദ് ടീമില്‍ ധവാന്‍ അത്ര സന്തുഷ്ടനല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ടീം വിടാന്‍ താരം താല്‍പ്പര്യം പ്രകടിപ്പിച്ച കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മുബൈ ഇന്ത്യന്‍സിലെത്തുകയാണെങ്കില്‍ ടീം നായകനും ദേശീയ ടീമില്‍ ധവാന്റെ സഹ ഓപ്പണറുമായ രോഹിത്തിനൊപ്പം മുംബൈയില്‍ ഇന്നിങ്ങ്‌സ് തുടങ്ങുക ധവാനാകും.

ഒത്തുകളിയില്‍ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റും; ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് ഒത്തുകളി വിവാദം

ധവാന് പുറമേ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ബി സന്ദീപും മുംബൈയില്‍ എത്തിയേക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ആവറേജുള്ള താരം മുംബൈയുടെ അമ്പാട്ടി റായിഡുവിന്റെ കടുത്ത ആരാധകനാണ്. 2010 ലായിരുന്നു സന്ദീപ് ഹൈദരാബാദിനായി രഞ്ജി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറിയടിച്ച് തിളങ്ങിയ വ്യക്തിയാണ് ഇരുപത്താറുകാരനായ സന്ദീപ്.

ടെസ്റ്റ് ക്രിക്കറ്റിലെ കിരീടം ചൂടാത്ത മറ്റൊരു രാജാവ് കൂടി വിടവാങ്ങുന്നു

സന്ദീപും രഞ്ജിയിലെ സഹതാരം ചാമാ മിലിന്ദും ഇന്ന് മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നുണ്ട്. 2014 ലും 2015 ലും ഹൈദരാബാദിന്റെ സ്‌ക്വാഡിലംഗമായിരുന്ന മിലിന്ദ് 2018 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലും അംഗമായിരുന്നു. പക്ഷേ താരത്തിന് ഇതുവരെ ഐപിഎല്ലില്‍ അരങ്ങേറാന്‍ കഴിഞ്ഞിട്ടില്ല.

First published: October 22, 2018, 2:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading