'ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ഈ സാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് മാത്രം രൂപപ്പെട്ടുവന്ന സാഹചര്യമാണ് ഇത്. ഇതിനെ വിവാദമെന്ന് പറയാനാകില്ല. കോഹ്‌ലിയോട് ഗാംഗുലി എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. അതിനാല്‍ അക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനാവില്ല. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് എന്ന നിലയ്‌ക്ക് സൗരവ് ഗാംഗുലി വിശദീകരണം നല്‍കിയാല്‍ പ്രശ്‌നം അതോടെ അവസാനിക്കും. ഇന്ത്യൻ ടീമിന് മുന്നിൽ ഇപ്പോഴുള്ളത് നിർണായകമായ പരമ്പരയാണ് എന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേക്കാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിന് മുമ്പ് സെലക്‌ടര്‍മാര്‍ കോഹ്‌ലിയുമായി സംസാരിച്ചിരുന്നോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവില്ല' മദന്‍ ലാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
advertisement
ഏകദിനത്തിൽ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്നും മുൻകൂർ ചർച്ചയൊന്നും നടന്നില്ലായിരുന്നുവെന്നും പറഞ്ഞ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്നും പറഞ്ഞു. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നുവെന്നും കോഹ്ലി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പ്രസ്താവിച്ച വാദങ്ങൾ തള്ളുന്നതായിരുന്നു കോഹ്‌ലിയുടെ വാക്കുകൾ.
Also read- Virat Kohli vs BCCI | ബിസിസിഐക്കെതിരായ കോഹ്‌ലിയുടെ ആരോപണങ്ങൾ; ഒടുവിൽ മൗനം വെടിഞ്ഞ് സൗരവ് ഗാംഗുലി
കോഹ്ലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ക്യാപ്റ്റനെ മാറ്റാൻ തങ്ങൾക്ക് പ്ലാൻ ഇല്ലായിരുന്നുവെന്നും എന്നാൽ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങൾ മാറുകയായിരുന്നെന്നുമാണ് ഗാംഗുലി പറഞ്ഞത്. ഗാംഗുലി പറഞ്ഞതിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രസ്താവന കോഹ്‌ലിയിൽ നിന്നും വന്നതോടെ ബിസിസിഐ പ്രസിഡന്റിന് നേരെ ആരാധകർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
കോഹ്ലി ഉന്നയിച്ച ഈ ആരോപണങ്ങളെ തുടർന്നുണ്ടായ വിവാദങ്ങൾ പുകയുന്നതിനിടെയാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന് കീഴില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അവയെല്ലാം തള്ളിക്കൊണ്ട് താന്‍ കളത്തിലുണ്ടാകുമെന്ന് കോഹ്ലി തന്നെ സ്ഥിരീകരണം നൽകിയിരുന്നു. ടി20യിൽ നിന്നും നേരത്തെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്ന കോഹ്ലി ഇന്ത്യയെ തുടർന്ന് ടെസ്റ്റുകളിൽ മാത്രമായിരിക്കും നയിക്കുക.
ഡിസംബര്‍ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാകുന്നത്. മൂന്ന് വീതം മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. നാലു ടി20കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഒമിക്രോൺ പ്രതിസന്ധി മൂലം ഷെഡ്യൂള്‍ പുതുക്കിയതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.
ടെസ്റ്റ് പരമ്പരയിലൂടെയാകും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാവുക. ഡിസംബർ 26 നാകും ആദ്യ ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക്മൂലം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേൽ എന്നിവർക്ക് ടെസ്റ്റ് പരമ്പരയിൽ ഭാഗമാകാൻ കഴിയില്ല.