ഫുട്‌ബോള്‍ കളത്തില്‍ മധ്യനിരയിലെ രാജാവ് താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഓസിലിന്റെ പ്രകടനം. 31 ാം മിനിട്ടില്‍ ഹെക്ടര്‍ നേടിയ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ലൈസ്റ്റര്‍ മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 45 ാം മിനിട്ടിലായിരുന്നു ഓസീല്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. 63 ാം മിനിട്ടിലും 66 ാം മിനിട്ടിലും എമറിക്കും ആഴ്‌സണലിനായ് ലക്ഷ്യം കണ്ടു.
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ചരിത്ര നേട്ടവുമായി ബജ്‌റംഗ് പൂനിയ; സ്വന്തമാക്കിയത് വെള്ളി
advertisement
എതിര്‍ ടീമിന്റെ പതിനൊന്ന് കളിക്കാരെയും കബളിപ്പിച്ച് കൊണ്ടുള്ള ഓസീലിന്റെ പാസുകളാണ് എമറിക് ഗോളാക്കി മാറ്റിയത്. ഗോളിയെയും കാഴ്ചക്കാരനാക്കിയ പന്ത് വലയില്‍ തട്ടിയിടേണ്ട കാര്യം മാത്രമെ താരത്തിനു ഉണ്ടായിരുന്നുള്ളു. ഫുട്‌ബോള്‍ എന്ന ടീം പ്ലേയുടെ ഏറ്റവും മികച്ച ഉഹദാഹരണമായിരുന്നു മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്.
ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ആഴ്സനൽ എത്തി. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ആഴ്‌സണൽ ഇപ്പോൾ.