ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ചരിത്ര നേട്ടവുമായി ബജ്‌റംഗ് പൂനിയ; സ്വന്തമാക്കിയത് വെള്ളി

Last Updated:
ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ബജ്‌റംഗ് പൂനിയ. 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. നേരത്തെ 2013ല്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ പുനിയ വെങ്കലം നേടിയിരുന്നു.
ഫൈനലില്‍ ജപ്പാന്റെ തകുടോ ഒതോഗുറയോട് 9-16 നാണ് പൂനിയ പരാജയപ്പെട്ടത്. പത്തൊമ്പത് കാരനാണ് ഒതോഗുറ. ജപ്പാന് വേണ്ടി സ്വര്‍ണ്ണം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയോടെയാണ് താരത്തിന്റെ നേട്ടം. ലോക ചാന്രപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പൂനിയ ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ്.
advertisement
'ഫൈനലിലെത്തിയപ്പോള്‍ സ്വര്‍ണ്ണമെഡല്‍ നേടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനം ലഭിച്ചതില്‍ സംതൃപ്തനാണ്. അഞ്ചു വര്‍ഷം മുമ്പ് നേടിയ വെങ്കലമെഡലില്‍ നിന്നും മെച്ചപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്' പുനിയ പറഞ്ഞു.
2010ല്‍ മോസ്‌ക്കോയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സുശീല്‍കുമാറാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവ്
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ചരിത്ര നേട്ടവുമായി ബജ്‌റംഗ് പൂനിയ; സ്വന്തമാക്കിയത് വെള്ളി
Next Article
advertisement
ദുൽഖറിന്റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന് യുവതി; അസോ. ഡയറക്ടർ ദിനിൽ ബാബുവിനെതിരെ പരാതി
ദുൽഖറിന്റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന് യുവതി; അസോ. ഡയറക്ടർ ദിനിൽ ബാബുവിനെതിരെ പരാതി
  • ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന് യുവതി പരാതി നൽകി.

  • അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വേഫെറർ ഫിലിംസ് ദിനിൽ ബാബുവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

View All
advertisement