ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം മലേഷ്യൻ ടീമിനെതിരായ അടുത്ത മത്സരത്തിലും സമാനമായ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്. ഇന്ന് സിൽഹറ്റ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഇന്ത്യയെ നേരിടുന്നതിന്റെ ഭാഗമായി ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ശ്രമത്തിലാണ് , മലേഷ്യൻ ടീം. തങ്ങളുടെ ആദ്യ ഏഷ്യാ കപ്പ് ഏറ്റുമുട്ടലിൽ, മലേഷ്യൻ ടീമിന് പാകിസ്ഥാനെതിരെ 57 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. വിനിഫ്രെഡ് ദുരൈസിംഗത്തിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒമ്പത് വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു.
advertisement
ഇന്നത്തെ വനിതാ ഏഷ്യാകപ്പ് മത്സരത്തിന് ഇന്ത്യൻ ടീമും മലേഷ്യൻ ടീമും അരയും തലയും മുറുക്കി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. മത്സരത്തിന് മുൻപ് ഇരു ടീമുകളെയും കുറിച്ചും മത്സരത്തെക്കുറിച്ചും അറിയേണ്ട ചില കാര്യങ്ങൾ ഇതാ.
Also Read- സഞ്ജു സാംസൺ ടീമിൽ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഒക്‌ടോബർ മൂന്നിന് ചൊവ്വാഴ്ചയാണ് ഇന്ത്യൻ വനിതകളും മലേഷ്യ വനിതകളും തമ്മിലുള്ള വനിതാ ഏഷ്യാ കപ്പ് മത്സരം. സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ടീമുകൾ ഏറ്റു മുട്ടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിൽ മത്സരം സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യക്കു വേണ്ടി ഗ്രൌണ്ടിൽ ഇറങ്ങുന്ന താരങ്ങൾ : ഷഫാലി വർമ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ദയാലൻ ഹേമലത, ദീപ്തി ശർമ, സ്‌നേഹ് റാണ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ, രാധാ യാദവ്, രേണുക സിംഗ്
മലേഷ്യക്കു വേണ്ടി ഗ്രൌണ്ടിൽ ഇറങ്ങുന്ന താരങ്ങൾ : വിനിഫ്രെഡ് ദുരൈസിംഗം (ക്യാപ്റ്റൻ), വാൻ ജൂലിയ (വിക്കറ്റ് കീപ്പർ), മാസ് എലിസ, എൽസ ഹണ്ടർ, ഐന്ന ഹമീസ ഹാഷിം, നൂർ അരിയാന നത്സ്യ, സാഷാ ആസ്മി, മഹിറ ഇസാത്തി ഇസ്മായിൽ, ഐസ്യ എലീസ, ജമാഹിദായ ഇന്റൻ, നൂർ ദാനിയ സ്യൂഹദ
ഒക്ടോബർ ഒന്ന് മുതലാണ് വനിതാ ഏഷ്യാ കപ്പ് ആരംഭിച്ചത്. കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ് നിലവിലെ ചാമ്പ്യനായ ബംഗ്ലാദേശ്. 2018-ൽ ഏഷ്യാ കപ്പ് ട്രോഫി തിരിച്ചുപിടിച്ചുകൊണ്ട് ബംഗ്ലാദേശ് ഇന്ത്യയുടെ ആധിപത്യം തകർത്തിരുന്നു . ഏഴ് ടീമുകൾ ആണ് ഇത്തവണ മാറ്റുരക്കുന്നത്.