TRENDING:

2 പന്തില്‍ നിന്ന് സേവാഗ് 21 റണ്‍സ് നേടിയത് ഓര്‍മ്മയുണ്ടോ; പാകിസ്ഥാനെ നാണം കെടുത്തിയ റാണ നവേദ് ഉള്‍ ഹസന്റെ ഓവര്‍

Last Updated:

മത്സരത്തിലെ 11ാമത്തെ ഓവറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെടിക്കെട്ട് ഓപ്പണിംഗ് ശൈലിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് വിരേന്ദര്‍ സേവാഗ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായാണ് മുന്‍ ഇന്ത്യന്‍ താരമായ സേവാഗിനെ വിശേഷിപ്പിക്കുന്നത്. പ്രതിരോധിച്ച് കളിക്കുന്നതിന് പകരം ആക്രമിച്ച് കളിക്കാനാണ് സേവാഗിന് ഇഷ്ടം. ഒരു ഘട്ടത്തില്‍ ലോകോത്തര ബോളര്‍മാര്‍ക്ക് പോലും സേവാഗ് പേടി സ്വപ്നമായിരുന്നു.
വിരേന്ദര്‍ സെവാഗ്
വിരേന്ദര്‍ സെവാഗ്
advertisement

ഇന്നിംഗ്‌സിലെ അദ്യ പന്ത് തന്നെ ബൗണ്ടറി കടത്താന്‍ ശ്രമിക്കുന്ന സേവാഗിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരിക്കും, എന്നാല്‍ രണ്ട് പന്തില്‍ 21 റണ്‍സ് നേടിയ സേവാഗിനെ കുറിച്ച് ഒരു പക്ഷെ അധികമാളുകളും അറിഞ്ഞിരിക്കണം എന്നില്ല. 2004 ലെ ഇന്ത്യ - പാകിസ്ഥാന്‍ ഏകദിന മത്സരത്തിനിടെയാണ് അപൂവ്വമായ സംഭവം. പാകിസ്ഥാന്‍ പേസര്‍ റാണ നവേദ് ഉള്‍ ഹസന്റെ ഓവറിലാണ് വെറും രണ്ട് പന്തില്‍ സേവാഗ് 21 റണ്‍സ് നേടിയത്.

ബാറ്റിംഗ് പ്രകടനത്തിലൂടെ മാത്രമായിരുന്നില്ല 21 റണ്‍സ് സേവാഗ് നേടിയത്.ക്രീസില്‍ സേവാഗ് നില്‍ക്കുന്നത് കണ്ട് ബോളര്‍ റാണ നവേദ് ഉള്‍ ഹസന്‍ ധാരാളം പിഴവുകള്‍ വരുത്തിയതാണ് 21 റണ്‍സ് വഴങ്ങാന്‍ ഇടയാക്കിയത്.

advertisement

Also Read-ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ലെന്ന മറുപടി ലീക്കായി; മഞ്ജരേക്കർ വീണ്ടും വിവാദത്തിൽ

മത്സരത്തിലെ 11ാമത്തെ ഓവറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. നോ ബോള്‍ എറിഞ്ഞാണ് താരം ഓവര്‍ തുടങ്ങിയത്. ഈ പന്തില്‍ സേവാഗ് 4 റണ്‍സ് അടിച്ചെടുത്തു. രണ്ടാമത്തെ പന്തും നോ ബോളായിരുന്നു. എന്നാല്‍ സേവാഗ് ഇതും ബൗണ്ടറി കടത്തി. മൂന്നാം തവണയും നോ ബോള്‍ എറിഞ്ഞ താരത്തിന്റെ നാലാമത്തെ ബോളാണ് ഓവറിലെ ആദ്യ പന്തായി പരിഗണിച്ചത്. എന്നാല്‍ ഈ പന്തില്‍ റണ്‍സ് ഒന്നും നേടാന്‍ സേവാഗിന് ആയില്ല. എന്നാല്‍ ഇതിന് ശേഷവും റാണ നവേദ് തന്റെ പിഴവ് തുടര്‍ന്നു. അഞ്ചാമതായി എറിഞ്ഞ പന്തും നോ ബോളായി. ഈ പന്തില്‍ സേവാഗ് വീണ്ടും ഫോര്‍ നേടി. അടുത്ത പന്തും നോ ബോള്‍ തന്നെയായിരുന്നു. എന്നാല്‍ സേവാഗ് റണ്‍ നേടിയില്ല. ഓവറിലെ 7ാമത്തെ ബോളിന് പിഴവുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ പന്തിനെ സേവാഗ് അനായാസം അതിര്‍ത്തി കടത്തി നാല് റണ്‍സ് കൂടി നേടി. ഇതോടെ ഓവറിലെ ആദ്യ രണ്ടു പന്തില്‍ സേവാഗ് നേടിയത് 21 റണ്‍സ്. 16 റണ്‍ സേവാഗ് ബാറ്റ് കൊണ്ട് നേടിയപ്പോള്‍ 5 റണ്‍സ് നോ ബോളില്‍ നിന്നും ലഭിച്ചു.

advertisement

Also Read- 37 പന്തിൽ സെഞ്ച്വറി കുറിച്ചത് സച്ചിൻ്റെ ബാറ്റ് കൊണ്ട്; വെളിപ്പെടുത്തലുമായി അഫ്രീദി

ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ മികച്ച രീതിയില്‍ എറിഞ്ഞ താരം മൂന്ന് റണ്‍സ് മാത്രമാണ് പിന്നീട് വിട്ടുകൊടുത്തത്. ഒറ്റ ഓവറില്‍ സേവാഗ് 24 റണ്‍സ് നേടുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മോശപ്പെട്ട 5 നോ ബോളുകളായാണ് ഇവ കണക്കാക്കുന്നത്. ഒരു ബോളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന റെക്കോര്‍ഡ് സേവാഗിന്റെ പേരിലാണ്. നാവേദ് ഉള്‍ ഹസന്‍ ശരിയായ രണ്ടാമത്ത ബോള്‍ ചെയ്യുന്നതിന് മുമ്പ് 17 റണ്‍സാണ് സേവാഗ് കൂട്ടിച്ചേര്‍ത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
2 പന്തില്‍ നിന്ന് സേവാഗ് 21 റണ്‍സ് നേടിയത് ഓര്‍മ്മയുണ്ടോ; പാകിസ്ഥാനെ നാണം കെടുത്തിയ റാണ നവേദ് ഉള്‍ ഹസന്റെ ഓവര്‍
Open in App
Home
Video
Impact Shorts
Web Stories