ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ലെന്ന മറുപടി ലീക്കായി; മഞ്ജരേക്കർ വീണ്ടും വിവാദത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സൂര്യ നാരായൺ എന്ന ആരാധകനാണ് ട്വിറ്ററിൽ മഞ്ജരേക്കർ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമാക്കിയത്.
മുംബൈ: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള 'പോര്' അവസാനിക്കുന്നില്ല. ‘ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല’ എന്ന മഞ്ജരേക്കറിന്റെ പരാമർശമാണ് പുതിയ പോർമുഖം തുറന്നത്. ജഡേജയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ട്വിറ്ററിൽ സന്ദേശമയച്ച ആരാധകന് നൽകിയ മറുപടിയിലാണ് ‘ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല’ എന്ന മഞ്ജരേക്കറിന്റെ പരാമർശം. മഞ്ജരേക്കറിന്റെ ഈ പരാമർശത്തോട് ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൂര്യ നാരായൺ എന്ന ആരാധകനാണ് ട്വിറ്ററിൽ മഞ്ജരേക്കർ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമാക്കിയത്. ഏകദിന ലോകകപ്പിന്റെ സമയത്ത് മഞ്ജരേക്കർ ജഡേജയെ ‘പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് മഞ്ജരേക്കറിന്റെ വാക്കുകൾ.
advertisement
'നിങ്ങളുടെ അവസ്ഥ പരിതാപകരമാണ്. നിങ്ങളേപ്പോലെ കളിക്കാരെ ആരാധിക്കാൻ എന്നെ കിട്ടില്ല. ഞാൻ ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന കാര്യം മറക്കരുത്. ഞാൻ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്ന ആളാണ്. മാത്രമല്ല, ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല. അതുകൊണ്ട് ‘പൊട്ടും പൊടിയും’ എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടുമില്ല. ‘വെർബൽ ഡയറിയ’ എന്താണെന്ന് വല്ലവരും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തതാകാനാണ് സാധ്യത’- മഞ്ജരേക്കർ ആരാധകന് അയച്ച മറുപടിയിൽ പറയുന്നു.
advertisement
Still i have played twice the number of matches you have played and i m still playing. Learn to respect ppl who have achieved.i have heard enough of your verbal diarrhoea.@sanjaymanjrekar
— Ravindrasinh jadeja (@imjadeja) July 3, 2019
advertisement
2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്ന് മഞ്ജരേക്കർ വിശേഷിപ്പിച്ചത്. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിന് ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് സെമിയിൽ ഇന്ത്യൻ നിരയിൽ ഉജ്ജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നൽകി.
Also Read- നെയ്മറുടെ മികവിൽ വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2021 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ലെന്ന മറുപടി ലീക്കായി; മഞ്ജരേക്കർ വീണ്ടും വിവാദത്തിൽ