റിപ്പോർട്ടുകൾ അനുസരിച്ച്, 50 കിലോഗ്രാം സ്വർണ്ണ മെഡൽ മത്സരത്തിന് മുന്നോടിയായി 100 ഗ്രാം ഭാരമാണ് അധികമായി കണ്ടെത്തിയത്.
ഒളിമ്പിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നാണ് വിവരം. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.
ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരശീലകന്‍ അറിയിച്ചു. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.
advertisement
Vinesh Phogat has been disqualified from the Paris Olympics after she could not make the weight on the morning of her 50 kg gold medal bout. As per reports Phogat weighed in approximately 100 grams over the weight limit for her 50 kg gold medal bout.