TRENDING:

The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം

Last Updated:

ഇനി റിങ്ങിലേക്ക് ഒരു മടങ്ങിവരവ് താൻ ആഗ്രഹിക്കുന്നില്ലെന്നാണ് 55 കാരനായ അണ്ടർടെയ്ക്കർ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ തരംഗമായ WWE യിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് അണ്ടർടെയ്ക്കർ.
advertisement

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ WWE ഡോക്യു സീരീസ് "അണ്ടർടെയ്ക്കർ; ദി ലാസ്റ്റ് റൈഡ്"ന്റെ അവസാന എപ്പിസോഡിലാണ് താരത്തിന്റെ വിരമിക്കലിനെ കുറിച്ച് പറയുന്നത്. ഇനി ഒരു റെസ്ലിങ്ങിന് ഇല്ലെന്ന് താരം പറയുന്നു.

ഹൂസ്റ്റൺ സ്വദേശിയായ മാർക്ക് വില്യം കാലവേയാണ് ദി അണ്ടർടെയ്ക്കർ എന്ന പേരിൽ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ചത്.

പുകമറയ്ക്കുള്ളിൽ ഭീതിതമായ പിന്നണി ശബ്ദത്തോടെ പേടിപ്പെടുത്തുന്ന രൂപത്തിലുള്ള അണ്ടർടെയ്ക്കറിന്റെ വരവ് തൊണ്ണൂറുകളിലെ കുട്ടികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതാണ്.

advertisement

ഇനി റിങ്ങിലേക്ക് ഒരു മടങ്ങിവരവ് താൻ ആഗ്രഹിക്കുന്നില്ലെന്നാണ് 55 കാരനായ അണ്ടർടെയ്ക്കർ പറയുന്നത്. മുപ്പത് വർഷം നീണ്ട കരിയറിനൊടുവിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അണ്ടർടെയ്ക്കറിന്റെ വിരമിക്കൽ WWE ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റാണ് WWE ട്വിറ്റർ പേജിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം
Open in App
Home
Video
Impact Shorts
Web Stories