ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം റയല്‍ മാഡ്രിഡിനെ വലക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവേയായിരുന്നു റയല്‍ മാഡ്രിഡില്‍ തുടരാന്‍ താല്‍പ്പര്യമില്ലാതെ പോയ താരത്തെ ഓര്‍ത്ത് കരയാന്‍ തന്നെ കിട്ടില്ലെന്ന് ഇസ്‌കോ പറഞ്ഞത്. തന്റെ മുന്‍ സഹതാരത്തിന്റെ പരമാര്‍ത്തിനു മറുപടിയുമായെത്തിയ റോണോ ഇസ്‌കോയുടെ പരാമര്‍ശം ശരിവയ്ക്കുകയും ചെയ്തു.
'റോണോ ഇന്ന് തറവാട്ടില്‍'; ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് 'തിരിച്ചെത്തി' ക്രിസ്റ്റിയാനോ റൊണാള്‍ഡോ
'ആ പറഞ്ഞതില്‍ എനിക്ക് സംതൃപ്തിയേ ഉള്ളു. നിങ്ങള്‍ക്ക് കരയാന്‍ കഴിയില്ല, അത് ശരിയാണ് റോണോ പറഞ്ഞു. റൊണാള്‍ഡോ ക്ലബ് വിട്ട ശേഷം ഗോളടിക്കാന്‍ കഴിയാതെ ഉവലുകയാണ് റയല്‍ മാഡ്രിഡ്. എന്നാല്‍ ടീമിന്റെ നിലവിലെ അവസ്ഥ മാറുമെന്നും ഇസ്‌കോ പറഞ്ഞിരുന്നു.
advertisement
ഇന്ന് യുവന്റ്‌സിനും റയല്‍ മാഡ്രിഡിനും ചാമ്പ്യന്‍സ് ലീഗില്‍ മത്സരങ്ങളുണ്ട്. യുവന്റ്‌സ് റോണോയുടെ ആദ്യ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റുമുട്ടുമ്പോള്‍ റയല്‍ മാഡ്രിഡ് വിക്ടോറിയ പ്ലെസെനോടാണ് മത്സരിക്കുന്നത്.