'ഗോളെന്നാല്‍ ഇതാണ് ഗോള്‍'; 11 എതിര്‍താരങ്ങളെ വീഴ്ത്താന്‍ രണ്ടേ രണ്ട് പാസ്; ലൈസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്‌സണല്‍
Last Updated:
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനവുമായി ആവ്‌സണല്‍. നായകന്‍ മെസ്യൂട്ട് ഓസില്‍ കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ലൈസ്റ്റര്‍ സിറ്റി എഫ്‌സിയെ തകര്‍ത്തത്. അതും ഫുട്‌ബോള്‍ ചരിത്രത്തിലേ തന്നെ മികച്ച രണ്ട് ഗോളുകളായിരുന്നു മത്സരത്തില്‍ പിറന്നത്.
ഫുട്‌ബോള്‍ കളത്തില്‍ മധ്യനിരയിലെ രാജാവ് താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഓസിലിന്റെ പ്രകടനം. 31 ാം മിനിട്ടില്‍ ഹെക്ടര്‍ നേടിയ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ലൈസ്റ്റര്‍ മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 45 ാം മിനിട്ടിലായിരുന്നു ഓസീല്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. 63 ാം മിനിട്ടിലും 66 ാം മിനിട്ടിലും എമറിക്കും ആഴ്‌സണലിനായ് ലക്ഷ്യം കണ്ടു.
advertisement
Aubameyang Goal vs Leicester City
That pass from OZIL though!! pic.twitter.com/ZWH1HVmtW4
— Hasan (@Hasan_Al_Jarrah) October 22, 2018
എതിര്‍ ടീമിന്റെ പതിനൊന്ന് കളിക്കാരെയും കബളിപ്പിച്ച് കൊണ്ടുള്ള ഓസീലിന്റെ പാസുകളാണ് എമറിക് ഗോളാക്കി മാറ്റിയത്. ഗോളിയെയും കാഴ്ചക്കാരനാക്കിയ പന്ത് വലയില്‍ തട്ടിയിടേണ്ട കാര്യം മാത്രമെ താരത്തിനു ഉണ്ടായിരുന്നുള്ളു. ഫുട്‌ബോള്‍ എന്ന ടീം പ്ലേയുടെ ഏറ്റവും മികച്ച ഉഹദാഹരണമായിരുന്നു മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്.
advertisement
what a goal aubameyang pic.twitter.com/9PG1mwHNhB
— Koma (@ahmad_koumaiha) October 22, 2018
ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ആഴ്സനൽ എത്തി. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ആഴ്‌സണൽ ഇപ്പോൾ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഗോളെന്നാല്‍ ഇതാണ് ഗോള്‍'; 11 എതിര്‍താരങ്ങളെ വീഴ്ത്താന്‍ രണ്ടേ രണ്ട് പാസ്; ലൈസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്‌സണല്‍