TRENDING:

Yuvraj Singh | കഴിഞ്ഞ വർഷം ഇതേ ദിവസം; വിരമിക്കൽ പ്രഖ്യാപിച്ച് യുവ്‍രാജ് സിങ്

Last Updated:

ട്വിറ്ററിൽ ട്രെന്റിങ്ങായി #MissYouYuvi

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ വർഷം ജൂൺ പത്തിനായിരുന്നു ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി യുവരാജ് സിങ് പ്രഖ്യാപിച്ചത്. ഒരു വർഷത്തിന് ശേഷം ഇതേ ദിനത്തിൽ യുവിയുടെ വിരമിക്കൽ ഓർക്കുകയാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളും.
advertisement

ട്വിറ്ററിൽ #MissYouYuvi ട്രെന്റിങ്ങാണ്. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വെന്റി ട്വന്റിയിലുമാണ് യുവി കളിച്ചത്. ഏകദിന ക്രിക്കറ്റിൽ 36.55 ശരാശരിയില്‍ 8701 റണ്‍സ് നേടി. 14 ഏകദിന സെഞ്ചുറികളും മൂന്ന് ടെസ്റ്റ് സെഞ്ചുറികളും യുവ്‍രാജ് സിങ് സ്വന്തം പേരിൽ കുറിച്ചു. 111 വിക്കറ്റുകളും നേടി.

2000ൽ നയ്റോബിയിൽ കെനിയയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെയായിരുന്നു യുവിയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അവസാന ഏകദിനം.

advertisement

advertisement

ഇന്ത്യയുടെ ഏകദിന, ടി-20 ലോകകപ്പ് കിരീട നേട്ടങ്ങളിലെ സാന്നിധ്യമാകാനും യുവ്‍രാജ് സിങ്ങിന് കഴിഞ്ഞു. 2011 ൽ ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന്റെ നട്ടെല്ലായിരുന്നു യുവി. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്റെ ആറ് ബോളിലും സിക്സർ അടിച്ച യുവിയുടെ പ്രകടനം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ അവിസ്മരണീയ ഓർമയാണ്.

You may also like:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ [NEWS]

advertisement

2011 ലോകകപ്പിൽ 362 റൺസും 15 വിക്കറ്റുമാണ് യുവി നേടിയത്. യുവിയുടെ ഓൾറൗണ്ട് പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അർബുദത്തിന്റെ രൂപത്തിൽ വിധി യുവിക്ക് മുന്നിൽ വില്ലനായി വന്നത്. എന്നാൽ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാൻസറിനെ നേരിട്ട യുവി അവിടേയും തിരിച്ചുവരവ് ഗംഭീരമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Yuvraj Singh | കഴിഞ്ഞ വർഷം ഇതേ ദിവസം; വിരമിക്കൽ പ്രഖ്യാപിച്ച് യുവ്‍രാജ് സിങ്
Open in App
Home
Video
Impact Shorts
Web Stories