Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു'; കോളേജിനെതിരെ ദുഷ്പ്രരണമെന്ന് കോളേജ് മാനേജ്മെന്‍റ്

Last Updated:

'പരീക്ഷയ്ക്കിടെ ഇൻവിജിലേറ്ററായ അധ്യാപകൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അഞ്ജുവിന്‍റെ ഹാൾ ടിക്കറ്റി​​ന്‍റെ പിൻവശത്ത്​ പാഠഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് എഴുതിയിരുന്നതായി കണ്ടു'

കോട്ടയം: ബി കോം ആറാം സെമസ്റ്റർ വിദ്യാർഥിനിയായിരുന്ന അഞ്ജു പി. ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ചേർപ്പുങ്കൽ ബിഷപ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളജ്​ അധികൃതർ. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. സത്യാവസ്ഥ പുറത്തുവരണമെന്നാണ്​ തങ്ങളും ആഗ്രഹിക്കുന്നതെന്ന് കോളജ്​ മാനേജർ ഫാ. ജോസഫ് പാനാമ്പുഴ, പ്രിൻസിപ്പൽ ഫാ. ജോസഫ് ഞാറക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരീക്ഷയ്ക്കിടെ ഇൻവിജിലേറ്ററായ അധ്യാപകൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അഞ്ജുവിന്‍റെ ഹാൾ ടിക്കറ്റി​​ന്‍റെ പിൻവശത്ത്​ പാഠഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് എഴുതിയിരുന്നതായി കണ്ടു. അപ്പോൾ അതുവഴി വന്ന പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. പ്രിൻസിപ്പലിന്‍റെ പരിശോധനയിൽ ഇക്കാര്യം വ്യക്തിമായി. ഓഫീസിലെത്തി വിശദീകരണ കുറിപ്പ് എഴുതിനൽകാനും തുടർന്നുള്ള പരീക്ഷ എഴുതാമെന്നുമാണ് വിദ്യാർഥിനിയെ അറിയിച്ചത്.
കോളജിലെ റെഗുലർ വിദ്യാർഥി അല്ലാത്തതിനാൽ ഹാൾ ടിക്കറ്റിലുള്ള പേരും രജിസ്​റ്റർ നമ്പറും ജനനത്തീയതിയും അല്ലാതെ കുട്ടിയെ സംബന്ധിക്കുന്ന മറ്റൊരു വിവരവും പരീക്ഷ സെന്‍ററിൽ ലഭ്യമല്ല. കുട്ടി വിശദീകരണം എഴുതി നൽകാൻ വരുന്ന സമയം വീട്ടുകാരുടെ ഫോൺ നമ്പർ വാങ്ങി അവരെ അറിയിച്ച് ഒപ്പം അയക്കാമെന്നാണ് കരുതിയിരുന്നതെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു. സത്യവസ്ഥ ഇതായിരിക്കെ, കോളജിനെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും ഇവർ അറിയിച്ചു.
advertisement
TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
അഞ്ജു പി. ഷാജിയുടേത് മുങ്ങിമരണമാണെന്ന് കോട്ടയം മെഡിക്കൽ കോളജിലെ പോസ്​റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ അസ്വാഭാവിക പാടുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന ഫലം ലഭിക്കാൻ വൈകും. ശനിയാഴ്ച വൈകീട്ട് കാണാതായ അഞ്ജുവിന്‍റെ മൃതദേഹം തിങ്കളാഴ്ചയാണ് ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ നിന്നു ലഭിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു'; കോളേജിനെതിരെ ദുഷ്പ്രരണമെന്ന് കോളേജ് മാനേജ്മെന്‍റ്
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement