TRENDING:

'ഇനി ഷൂ ഒട്ടിച്ച് കളിക്കേണ്ട'; സിംബാബ്‍വെ ക്രിക്കറ്റ് താരത്തിന് സ്പോൺസർഷിപ്പുമായി 'പ്യൂമ'

Last Updated:

സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ റയാൻ ബേളാണ് ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്ത ദൈന്യാവസ്ഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷൂ വാങ്ങാൻ പോലും പണമില്ലാത്തതിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന് സഹായവുമായി ആഗോള ഷൂ നിർമ്മാണ കമ്പനിയായ പ്യൂമ. സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ റയാൻ ബേളാണ് ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്ത ദൈന്യാവസ്ഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ക്രിക്കറ്റ് കളിക്കാന്‍ ഷൂ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ തേടിയായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഏതൊരു ക്രിക്കറ്റ് ആരാധകരെയും വിഷമിപ്പിക്കുന്ന ട്വീറ്റായിരുന്നു ഇത്. ഓരോ പരമ്പരക്ക് ശേഷവും കേടുപാടുകള്‍ പറ്റിയ ഷൂസ് പശ വെച്ച്‌ ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് സിംബാബ്‌വെ ക്രിക്കറ്റ് ടീമെന്നാണ് റയാന്‍ ബേള്‍ വെളിപ്പെടുത്തിയത്.
advertisement

"ഞങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ? അങ്ങനെയെങ്കില്‍ എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും പശ വെച്ച്‌ ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു," ഇതായിരുന്നു റയാൻ ബേളിന്റെ വാക്കുകൾ.

Any chance we can get a sponsor so we don’t have to glue our shoes back after every series 😢 @newbalance @NewBalance_SA @NBCricket @ICAssociation pic.twitter.com/HH1hxzPC0m

— Ryan Burl (@ryanburl3) May 22, 2021

advertisement

Also Read ഓരോ പരമ്പരക്ക് ശേഷവും ഷൂസ് പശ കൊണ്ട് ഒട്ടിച്ച് കളിക്കും; സിംബാബ്‌വെ താരത്തിന്റെ ട്വീറ്റ്‌ വൈറൽ

25 T20 മത്സരങ്ങളില്‍ നിന്നായി 393 റണ്‍സും 15 വിക്കറ്റും നേടിയിട്ടുള്ള സിംബാവെയുടെ ഒരു യുവ താരത്തിന് ഇങ്ങനെയൊരു ട്വീറ്റ് സമൂഹമാധ്യമത്തിൽ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആ രാജ്യത്തെ ക്രിക്കറ്റിന്റെ അത്രയും മോശം അവസ്ഥയാണ് കാണിച്ച് തരുന്നത്.

സംഭവം ആരാധകർ ഏറ്റെടുത്തതോടെ ഒട്ടേറെപ്പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ വ്യക്തിക്കു പോലും ഷൂ വാങ്ങാൻ നിർവാഹമില്ലാതെ പോകുന്നതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെയും (ഐസിസി) ഒട്ടേറെപ്പേരാണ് വിമർശനമുയർത്തിയത്.

advertisement

ട്വീറ്റ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തതോടെ സ്പോൺസർഷിപ്പ് വാഗ്ദാനവുമായി ‘പ്യൂമ ക്രിക്കറ്റ്’ രംഗത്തെത്തി. ബേളിന്റെ ട്വീറ്റിന് ട്വിറ്ററിലൂടെത്തന്നെ മറുപടി കുറിച്ചാണ് ‘പ്യൂമ ക്രിക്കറ്റ്’ സ്പോൺസർഷിപ്പിന്റെ കാര്യം പരസ്യമാക്കിയത്. ഇതിനു പിന്നാലെ ‘പ്യൂമ ക്രിക്കറ്റി’നും സ്പോൺസർഷിപ്പ് നേടാൻ പിന്തുണച്ച ക്രിക്കറ്റ് ആരാധകർക്കും നന്ദിയറിയിച്ച് ബേളും രംഗത്തുവന്നു.

സിംബാബ്‌വെയ്ക്കായി ഇതുവരെ മൂന്നു ടെസ്റ്റുകളും 18 ഏകദിനങ്ങളും 25 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഇരുപത്തേഴുകാരനായ ഈ ഓൾറൗണ്ടർ. മൂന്ന് ടെസ്റ്റുകളിൽനിന്ന് 24 റൺസും നാലു വിക്കറ്റുകളുമാണ് സമ്പാദ്യം. ഏകദിനത്തിൽ 15 ഇന്നിങ്സുകളിൽനിന്ന് 20.25 ശരാശരിയിൽ 243 റൺസും ഏഴു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 25 ട്വന്റി20 മത്സരങ്ങളിൽനിന്ന് 24.56 ശരാശരിയിൽ 393 റൺസും 15 വിക്കറ്റുകളും നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Ryan Burl, Zimbabwe cricketer seeks shoe sponsor. 'Any chance we can get a sponsor so we don’t have to glue our shoes back after every series' he tweeted posting pic of a pair of worn-out shoes

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇനി ഷൂ ഒട്ടിച്ച് കളിക്കേണ്ട'; സിംബാബ്‍വെ ക്രിക്കറ്റ് താരത്തിന് സ്പോൺസർഷിപ്പുമായി 'പ്യൂമ'
Open in App
Home
Video
Impact Shorts
Web Stories