TRENDING:

ഓരോ പരമ്പരക്ക് ശേഷവും ഷൂസ് പശ കൊണ്ട് ഒട്ടിച്ച് കളിക്കും; സിംബാബ്‌വെ താരത്തിന്റെ ട്വീറ്റ്‌ വൈറൽ

Last Updated:

ക്രിക്കറ്റ് കളിക്കാന്‍ ഷൂ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ തേടിയാണ് ക്രിക്കറ്റ് താരത്തിന്‍റെ പോസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ഭൂരിഭാഗം ആൺകുട്ടികളും കുട്ടിക്കാലത്ത് ഒരു ക്രിക്കറ്റ് കളിക്കാരൻ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. ഇന്ത്യയിൽ മാത്രമല്ല മറ്റിടങ്ങളിലും കുട്ടിക്കാലത്ത് മിക്കവരും ഒരു സ്പോർട്സ് സ്റ്റാർ ആവണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. ആ രംഗത്ത് നിന്ന് ലഭിക്കുന്ന പേരും പ്രശസ്തിയും ആരാധകരും തന്നെയാവും അതിനു പിന്നിലെ പ്രധാന കാരണങ്ങൾ. ഇന്ത്യയിൽ അത് കുറച്ച് കൂടുതലാണെന്ന് മാത്രം.
advertisement

ക്രിക്കറ്റിനെ ഒരു വിശ്വാസമാണ് സച്ചിൻ ടെണ്ടുൽക്കറെ അതിന്റെ ദൈവവുമായി സങ്കൽപ്പിക്കുന്ന ഒരു ജനവിഭാഗമാണ് ഇന്ത്യയിലുള്ളത്. സച്ചിൻ ക്രീസിൽ ബാറ്റ് ചെയ്യുന്ന നേരത്ത്, ഇന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടുകൊണ്ട് അതിന്റെ ലോക്കോ പൈലറ്റ് അടക്കമുള്ളവർ കളി കാണാൻ പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ ഇത്തരത്തിൽ ടീമിലെത്തുന്ന താരങ്ങൾ വർഷത്തിൽ കളിക്കളത്തിനകത്ത്‌ നിന്നും പുറത്ത്‌ നിന്നുമായി കോടികളാണ് സാമ്പാദിക്കുന്നത്. കോവിഡ് കാലത്തും അതിന് മാറ്റമൊന്നുമില്ല. എന്നാൽ ഇപ്പോൾ മറ്റൊരു രാജ്യത്തെ ക്രിക്കറ്റ് ടീമിന്റെ പരിതസ്ഥിതി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

advertisement

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ക്രിക്കറ്റ് കരിയറിന്‍റെ മറുവശം കാണിച്ചു തരുകയാണ് സിംബാബ്‌വെ ക്രിക്കറ്റ് താരം റയാന്‍ ബേളിന്റെ ഒരു ട്വീറ്റ്‌. ക്രിക്കറ്റ് കളിക്കാന്‍ ഷൂ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ തേടിയാണ് ക്രിക്കറ്റ് താരത്തിന്‍റെ പോസ്റ്റ്. ഏതൊരു ക്രിക്കറ്റ് ആരാധകരെയും വിഷമിപ്പിക്കുന്ന ട്വീറ്റായിരുന്നു ഇത്. ഓരോ പരമ്പരക്ക് ശേഷവും കേടുപാടുകള്‍ പറ്റിയ ഷൂസ് പശ വെച്ച്‌ ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് സിംബാബ്‌വെ ക്രിക്കറ്റ് ടീമെന്നാണ് റയാന്‍ ബേള്‍ വെളിപ്പെടുത്തിയത്.

advertisement

"ഞങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ? അങ്ങനെയെങ്കില്‍ എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും പശ വെച്ച്‌ ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു," ഇതായിരുന്നു റയാൻ ബേളിന്റെ വാക്കുകൾ. 2017 ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ റയാന്‍ ബേള്‍ അരങ്ങേറിയത്. നാല് വര്‍ഷത്തെ കരിയറില്‍ സിംബാബവെക്ക്‌ വേണ്ടി മൂന്ന് ടെസ്റ്റും 18 ഏകദിനവും 25 T20യും കളിച്ചു. 25 T20 മത്സരങ്ങളില്‍ നിന്നായി 393 റണ്‍സും 15 വിക്കറ്റും നേടിയിട്ടുള്ള സിംബാവെയുടെ ഒരു യുവ താരത്തിന് ഇങ്ങനെയൊരു ട്വീറ്റ് സമൂഹമാധ്യമത്തിൽ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആ രാജ്യത്തെ ക്രിക്കറ്റിന്റെ അത്രയും മോശം അവസ്ഥയാണ് കാണിച്ച് തരുന്നത്.

advertisement

ഒരു കാലത്ത് തങ്ങളുടെ കഴിവുകൾ കൈമുതലാക്കി ലോകോത്തര ടീമുകളെ വരെ പേടിപ്പിച്ചു നിർത്താൻ സിംബാബ്‌വെ ടീമിന് കഴിഞ്ഞിരുന്നു. ഫ്ലവർ സഹോദരന്മാർ, തന്ദേന്ന തൈബു തുടങ്ങി ഒട്ടേറെ പ്രതിഭകൾ സിംബാബവെ ടീമിൽ ഉണ്ടായിരുന്നു. 1999ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിനെ വരെ അവർ തോൽപ്പിച്ചിട്ടുണ്ട്. അന്ന് സൂപ്പർ സിക്സിലും അവർ കടന്നിരുന്നു. അവസാനമായി സിംബാബ്‌വെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റുമുട്ടിയത് പാകിസ്ഥാനെതിരെയാണ്. ടെസ്റ്റ്‌, T20 പരമ്പരകളിൽ പരാജയപ്പെട്ടെങ്കിലും, T20 പരമ്പരയിൽ ബാബർ അസമിന്റെ ടീമിനെ ഒന്നു വിറപ്പിക്കാൻ സിംബാബ്‌വെക്ക്‌ കഴിഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Ryan Burl, Zimbabwe cricketer seeks shoe sponsor. 'Any chance we can get a sponsor so we don’t have to glue our shoes back after every series' he tweeted posting pic of a pair of worn-out shoes

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓരോ പരമ്പരക്ക് ശേഷവും ഷൂസ് പശ കൊണ്ട് ഒട്ടിച്ച് കളിക്കും; സിംബാബ്‌വെ താരത്തിന്റെ ട്വീറ്റ്‌ വൈറൽ
Open in App
Home
Video
Impact Shorts
Web Stories