വെള്ളിയാഴ്ച രാവിലെ ഗവൺമെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റിലാണ് തൂങ്ങിമരിച്ചത്. ഗവൺമെന്റ് നഴ്സിംഗ് കോളജിൽ ബിഎസ് സി നഴ്സിംഗ് പഠിച്ച ശേഷം മെഡിക്കൽ കോളജിൽ ഒരു വർഷത്തെ പരിശീലനം നടത്തി വരികയായിരുന്നു. അടുത്തമാസം പരിശീലനം പൂർത്തിയാകാനിരിക്കെയാണ് ആത്മഹത്യ.
You may also like:ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച; അറിയേണ്ട 10 കാര്യങ്ങൾ [PHOTO]ലൈംഗിക ആരോപണ കേസ്: ദ്രോണാചാര്യ ജേതാവായ സായി പരിശീലകന്‍ അറസ്റ്റില്‍
advertisement
; [VIDEO]ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു
[NEWS]
വെള്ളിയാഴ്ച ഐഇഎൽടിഎസ് പരീക്ഷ ഫലം വന്നപ്പോൾ ദിവ്യ പാസായിരുന്നില്ല. ഇതേതുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും.
ലിസിയാണ് അമ്മ. ജോൺ, ധന്യ എന്നിവർ സഹോദരങ്ങളാണ്. ശനിയാഴ്ച ഇടുക്കി കഞ്ഞിക്കുഴി പള്ളിയിൽ ശവസംസ്കാരം നടക്കും.