കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തൂക്കുപാലമാണ് ഇത്. ഈ പാലത്തിലെക്ക് കാൽനട യാത്രക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ. ചാലിയാർ പുഴയ്ക്ക് കുറുകയാണ് ഈ തൂക്കുപാലം.2005 ൽ സ്ഥാപിതമായതാണ് ഈ തൂക്കുപാലം. 2019 ലെ പ്രളയത്തിൽ തൂക്കുപാലം ഭാഗികമായി തകർന്നിരുന്നു തുടർന്ന് പാലത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. തൂക്കു പാലത്തിലൂടെയുള്ള വൈകുന്നേരങ്ങളിലെ യാത്ര നല്ല അനുഭവമാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിൽ കൂടി നിരവധിപേർ സായാഹ്നങ്ങൾ ചിലവഴിക്കാൻ ഇവിടെ എത്തുന്നുണ്ട്.
പാലത്തിന് സമീപം നദിയുടെ ഇരുവശവും വിശാലമായ തീരത്തെ കുറച്ച് സ്ഥലത്ത് വിവിധങ്ങളായ കൃഷി പാടമാണ്. ചാലിയാർ നദിയുടെ ഇരു കരകളിലെയും എക്കൽ മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
advertisement
പാലത്തിൽ നിന്നുള്ള ഇത്തരം കാഴ്ചകൾ ഇവിടെ എത്തുന്നവരുടെ മനസ്സ് കുളിർപ്പിക്കുന്നതാണ്. നദിയിൽ നിന്ന് പാലം വളരെ പൊക്കത്തിലായതിനാൽ എപ്പോഴും തണുത്ത കാറ്റുണ്ടാകും. തീരത്ത് കളിക്കളവും വോളിബോൾ കോർട്ടുമുണ്ട്. ഈ സ്ഥലം ഒരു ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാൽ തന്നെ പാലത്തിൽ പ്രവേശിക്കാൻ ഫീസ് ഒന്നും ഇവിടെ ഇല്ല.