കര്‍ഷകന് വായ്പ വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജര്‍ അകത്താക്കിയത് 39,000 രൂപയുടെ കോഴി

Last Updated:

വായ്പ അനുവദിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും നാടന്‍ കോഴികളെ ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു തുടങ്ങി

News18
News18
കോഴി കര്‍ഷകന് വായ്പ വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജര്‍ 39,000 രൂപയുടെ നാടന്‍ കോഴികളെ തിന്നുതീര്‍ത്തു. ഛത്തീസ്ഗഡിലെ മസ്തൂരിയിലാണ് സംഭവം. 12 ലക്ഷം രൂപയുടെ വായ്പ എടുക്കുന്നതിനായാണ് രൂപ്ചന്ദ് മൻഹർ എന്ന കർഷകൻ ബാങ്ക് മാനേജറെ സമീപിച്ചത്. അതേസമയം, കോഴികള്‍ കഴിച്ചു തീര്‍ത്ത ബാങ്ക് മാനേജർ കർഷന് വായ്പ അനുവദിക്കാന്‍ വിസമ്മതിച്ചു.
രൂപ്ചന്ദ് മന്‍ഹര്‍ തന്റെ കോഴിവളര്‍ത്താന്‍ ബിസിനസ് വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടാണ് വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചത്. മസ്തൂരിയിലെ എസ്ബിഐ ശാഖയില്‍നിന്ന് വായ്പയെടുക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. കോഴികളെ വിറ്റ് രണ്ട് മാസത്തിനുള്ളില്‍ 10 ശതമാനം കമ്മിഷനും അടച്ചുതീര്‍ത്തതായി കര്‍ഷകന്‍ പറഞ്ഞു.
തുടര്‍ന്ന് വായ്പ അനുവദിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും നാടന്‍ കോഴികളെ ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു തുടങ്ങി. ഏകദേശം 38,900 രൂപ വിലയുള്ള നാടന്‍ കോഴികളെ ബാങ്ക് മാനേജര്‍ക്ക് വാങ്ങി നല്‍കിയതായി കര്‍ഷകന്‍ പറഞ്ഞു. മറ്റൊരു ഗ്രാമത്തില്‍ നിന്നാണ് രൂപ് ചന്ദ് നാടന്‍ കോഴികളെ വാങ്ങി ബാങ്ക് മാനേജര്‍ക്ക് നല്‍കിയത്. ഈ കോഴികളെ വാങ്ങിയതിന്റെ ബില്ലുകള്‍ പോലും തന്റെ പക്കലുണ്ടെന്ന് കര്‍ഷകന്‍ പറഞ്ഞു.
advertisement
വൈകാതെ തന്നെ തനിക്ക് വായ്പ പാസാക്കി നല്‍കാന്‍ മാനേജര്‍ തയ്യാറല്ലെന്ന് രൂപ്ചന്ദ് മനസിലാക്കി. താൻ കഴിച്ച കോഴികളുടെ പണം നല്‍കാന്‍ പോലും മാനേജര്‍ തയ്യാറായില്ല.
മറ്റൊരു വഴിയും കാണാത്തതിനെ തുടര്‍ന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ കര്‍ഷകര്‍ പരാതി നല്‍കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. മാനേജര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട കര്‍ഷകന്‍ നാടന്‍ കോഴികളെ വാങ്ങാനായി ചെലവഴിച്ച തുക തിരികെ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ബാങ്ക് മാനേജര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്നും കര്‍ഷകന്‍ ഭീഷണിപ്പെടുത്തി. എസ്ബിഐ ശാഖയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കുമെന്നും കര്‍ഷകന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
advertisement
Summary: A bank manager in Chhattisgarh forced a poultry farmer to supply him chicken meat worth Rs 39K to sanction a bank loan for his business expansion. Since the manager kept him on the wait, the farmer complained to the office of the sub-divisional magistrate
മലയാളം വാർത്തകൾ/ വാർത്ത/India/
കര്‍ഷകന് വായ്പ വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജര്‍ അകത്താക്കിയത് 39,000 രൂപയുടെ കോഴി
Next Article
advertisement
Horoscope September 11| ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും; ഉത്സാഹവും ആത്മവിശ്വാസവും അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും; ഉത്സാഹവും ആത്മവിശ്വാസവും അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
  • ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം രാശിക്കാര്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും അനുഭവപ്പെടും.

  • ഇടവം രാശിക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി കാണാനാകും.

  • മിഥുനം രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയും ആശയവിനിമയ കഴിവുകള്‍ ശ്രദ്ധേയമാകുകയും ചെയ്യും.

View All
advertisement