പാൻ മസാല ചവച്ച് തുപ്പിയതിന് 12,371 രൂപയാണ് ഇരുവർക്കും ആദ്യം പിഴ ചുമത്തിയിരുന്നത്. നോർത്ത് വെസ്റ്റ് ലണ്ടൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാൽ കോടതിയിൽ ഹാജരാകാനോ പിഴത്തുക അടയ്ക്കാനോ ഇരുവരും തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക 1.72 ലക്ഷമായി ഉയർന്നത്.
2025 ജൂൺ 11- ന് കിംഗ്‌സ്ബറിയിലെ റോഡിൽ പാൻമസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് കുമാറിനെ ശിക്ഷിച്ചത്. തൊട്ടടുത്ത ദിവസം വെംബ്ലി ഹില്ലിലെ റോഡിൽ തുപ്പിയതിന് ഹിതേഷ് പട്ടേലിനുമാണ് കോടതി ശിക്ഷിച്ചത്.
advertisement
ലണ്ടനിലെ പൊതുയിടങ്ങളിൽ ഇത്തരത്തിൽ പാൻമസാല ചവച്ചുതുപ്പുന്നത് വൃത്തിയാക്കുന്നതിന് പ്രതിവർഷം 37 ലക്ഷം രൂപയാണ് ഗവൺമെന്റ് ചെലവഴിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ പൊതുസ്ഥലങ്ങൾ വൃത്തിഹീനമാക്കുന്നവരെ പിടികൂടാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ദിവസവും പട്രോളിംഗ് നടത്തുന്നുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ ആ വ്യക്തിക്കെതിരെ കേസെടുക്കും.
