പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാനും അവയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനും ആഗോളതലത്തിൽ പാകിസ്ഥാനു മേൽ സമ്മർദം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
Also read: ബാലാകോട്ട് ആക്രമണം: കൃത്യം മരണസംഖ്യ പറയാനാകില്ലെന്ന് പ്രതിരോധമന്ത്രി
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ റിപ്പോർട്ടിൽ മുഫ്തി അബ്ദുർ റൗഫ്, ഹമ്മദ് അസർ എന്നിവരുടെ പേരും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള സമ്മർദം മൂലമല്ല അറസ്റ്റെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് പാകിസ്ഥാന്റെ നടപടി. ഫെബ്രുവരി 26നായിരുന്നു ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
advertisement
നിരോധിച്ച എല്ലാ സംഘടനകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ നിരോധിത സംഘടനകളുടെയും സ്വത്ത് കണ്ടുകെട്ടിയെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു.
