ബാലാകോട്ട് ആക്രമണം: കൃത്യം മരണസംഖ്യ പറയാനാകില്ലെന്ന് പ്രതിരോധമന്ത്രി
Last Updated:
ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ന്യൂഡൽഹി: ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച ചോദ്യങ്ങളിൽ മൗനം വെടിഞ്ഞ് പ്രതിരോധമന്ത്രി നിർമല സിതാരാമൻ. കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഇതാദ്യമായിട്ടാണ് ഒരു മുതിർന്ന മന്ത്രി ആക്രമണത്തിൽ ഔദ്യോഗിക കണക്കുകളില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാനിലെ ജെയ്ഷ് -ഇ-മൊഹമ്മദ് ക്യാംപിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം വ്യോമസേന മേധാവി ബിഎസ് ധനോവ വ്യക്തമാക്കിയിരുന്നു.
Also read: വയനാട്ടിൽ മകളെ മാസങ്ങളോളം പീഡിപ്പിച്ചയാൾ പിടിയിൽ
ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച സർക്കാരിന്റെ മൗനം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു. ഭീകര ക്യാംപിലുണ്ടായ വ്യോമാക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടുവെന്ന ബിജെപി അധ്യക്ഷൻ അമിത്ഷായുടെ അവകാശവാദത്തിന് തിരിച്ചടിയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം.
advertisement
വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കൃത്യമായ കണക്ക് നൽകിയിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു പ്രസ്താവന മാത്രമാണ് അദ്ദേഹം നടത്തിയതെന്നും നിർമല സീതാരാമൻ പറഞ്ഞു. വ്യോമാക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. 1971നു ശേഷം ആദ്യമായാണ് ഇന്ത്യ പാക് വ്യോമാതിർത്തിയിൽ കടന്ന് ഭീകരക്യാംപുകൾ ആക്രമിച്ചത്.
വ്യോമാക്രമണം നടന്ന് മണിക്കൂറുകൾക്കകം നടന്ന വാർത്ത സമ്മേളനത്തിൽ ഗോഖലെ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം അറിയിച്ചിരുന്നു. ആക്രമണത്തിൽ അനവധി ജെയ്ഷ് നേതാക്കളും പരിശീലകരും കമാൻഡർമാരും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യമായ കണക്ക് നൽകിയിരുന്നില്ല.
advertisement
ജെയ്ഷ് കേന്ദ്രങ്ങൾ ആക്രമിച്ചത് സൈനിക നടപടിയുടെ ഭാഗമല്ലെന്നും സാധാരണ ജനങ്ങൾക്ക് നാശം ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇന്ത്യക്കെതിരായി പാകിസ്ഥാനിൽ നിന്നുള്ള ഭീകര പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതൊരു സൈനിക നടപടി അല്ല- നിർമല സീതാരാമൻ പറഞ്ഞു. ബാലാകോട്ട് ആക്രമണവും തെരഞ്ഞെടുപ്പും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
വ്യോമാക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നിർമല സീതാരാമന്റെ പ്രതികരണം. ആക്രമണം നടത്തുകയാണ് വ്യോമസേനയുടെ ലക്ഷ്യമെന്നും കൊല്ലപ്പെടുന്നവരുടെ എണ്ണം കണക്കാക്കാറില്ലെന്നും വ്യോമ സേന മേധാവി ബിഎസ് ധനോവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2019 5:31 PM IST


