TRENDING:

സര്‍വകലാശാല വെടിവെയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളെ സ്വയം വെടിവെച്ച് മരിച്ചനിലയിൽ കണ്ടെത്തി

Last Updated:

25 വർഷം മുമ്പ് ബ്രൗൺ സർവകലാശാലയിൽ തന്നെെ പഠിച്ചിരുന്ന മുൻ വിദ്യാർത്ഥിയാണെന്ന് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു

advertisement
അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ ഉണ്ടായ വെടിവെയ്പ്പിൽ നിർണായക വഴിത്തിരിവ്. ആക്രമണത്തിന് പിന്നിലെന്ന് സംശയിച്ചിരുന്ന വ്യക്തിയെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 48-കാരനായ ക്ലൗഡിയോ മാനുവൽ നെവസ് വാലെന്റേ എന്ന വ്യക്തിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ ഇയാൾ തന്നെയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.
സി.സി.ടി.വി. ദൃശ്യം
സി.സി.ടി.വി. ദൃശ്യം
advertisement

ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് യൂണിറ്റിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 25 വർഷം മുമ്പ് ബ്രൗൺ സർവകലാശാലയിൽ തന്നെെ പഠിച്ചിരുന്ന മുൻ വിദ്യാർത്ഥിയാണെന്ന് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പോർച്ചുഗീസ് പൗരനായ ഇയാൾ ഫ്ലോറിഡയിലെ മിയാമിയിലായിരുന്നു താമസിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ സർവകലാശാല ക്യാമ്പസിൽ ദിവസങ്ങൾക്കു മുമ്പാണ് വെടിവെയ്പ്പ് ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതോടെ സർവകലാശാലയിലും പരിസര പ്രദേശങ്ങളിലും വലിയ ഭീതി പരന്നിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രാദേശിക പോലീസ്, ഫെഡറൽ അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവ വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു.

advertisement

ഇനിടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ മറ്റൊരു സ്ഥലത്ത് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പുറത്തുവന്നത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് നിർണായക തെളിവുകളും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. മരണകാരണവും വെടിവെയ്പ്പുമായി  ഇയാൾക്കുള്ള ബന്ധവും സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച ബ്രൂക്ക്‌ലൈനിലെ വീട്ടിൽ വച്ച് മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) പ്രൊഫസർ കൊല്ലപ്പെട്ടതിനും പിന്നിലും ഇയാൾ തന്നെയാണന്നാണ്  അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും, ഈ രണ്ട് വെടിവെപ്പുകളും തമ്മിലുള്ള ഔദ്യോഗികമായ ബന്ധം അധികൃതർ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.  എം.ഐ.ടി പ്രൊഫസറായ നുനോ ലൂറിറോയെ മസാച്ചുസെറ്റ്‌സിലെ ബോസ്റ്റൺ പ്രാന്തപ്രദേശമായ ബ്രൂക്ക്‌ലൈനിലുള്ള  വീട്ടിലാണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രൗൺ യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് ഏകദേശം 80 കി.മീ മാറിയാണ് ഈ സ്ഥലം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A crucial turning point in the shooting at Brown University in the United States. The person suspected of being behind the attack has been found dead of a self-inflicted gunshot wound, authorities said

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
സര്‍വകലാശാല വെടിവെയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളെ സ്വയം വെടിവെച്ച് മരിച്ചനിലയിൽ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories