TRENDING:

ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്ക് ആവശ്യമില്ല, ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്

Last Updated:

ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ​ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ആഗോള വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനിയൻ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ അമേരിക്ക താൽക്കാലികമായി ലഘൂകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
News18
News18
advertisement

അമേരിക്ക ലക്ഷ്യങ്ങളിലേക്ക് അടുത്തിരിക്കുകയാണെന്ന് പറഞ്ഞ ട്രംപ്, തങ്ങൾ യുദ്ധത്തിൽ ജയിച്ചുവെന്നും അവകാശപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ ആ​ഗ്രഹിക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്.

ഇറാന്റെ ആണവ സുരക്ഷിതസ്ഥലത്തേക്ക് മാറ്റുന്നതിനുള്ള തന്ത്രങ്ങൾ ട്രംപ് ഭരണകൂടം ആവിഷ്കരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മോസ്കോയിലേക്ക് ആണവ വസ്തുക്കൾ മാറ്റാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിർദേശം ട്രംപ് നിരസിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആ​ഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് ക്രൂഡ് ഓയിൽ വില ഉയരുന്നതിനും യുഎസ് ഉൾപ്പെടെ ലോകമെമ്പാടും ഇന്ധനചെലവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇന്ധനച്ചെലവിലെ വർദ്ധനവ് പണപ്പെരുപ്പത്തെയും ബാധിക്കുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്ക് ആവശ്യമില്ല, ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്
Open in App
Home
Video
Impact Shorts
Web Stories