ഇതും വായിക്കുക: അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെയാൾ; ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രായേൽ
'പരമോന്നത നേതാവ്' എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം വളരെ എളുപ്പമുള്ള ലക്ഷ്യമാണ്. പക്ഷേ ഞങ്ങൾ ഇപ്പോൾ അദ്ദേഹത്തെ ആക്രമിക്കാൻ പോകുന്നില്ല (കൊല്ലുക!). പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ പതിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി!'എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
advertisement
ഇതും വായിക്കുക: ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വിലക്ക് എന്തുകൊണ്ട്?
മറ്റൊരു പോസ്റ്റിൽ, ഇറാന്റെ ആകാശത്തിന്മേൽ തങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. "ഇറാന്റെ ആകാശത്തിന്മേൽ ഇപ്പോൾ ഞങ്ങൾക്ക് പൂർണമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ഉണ്ടായിരുന്നു. പക്ഷേ അത് അമേരിക്കൻ നിർമിത ഉപകരണങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. യുഎസിനെക്കാൾ നന്നായി മറ്റാരും അത് ചെയ്യുന്നില്ല" അദ്ദേഹം എഴുതി.
ഇതും വായിക്കുക: ഇറാന്റെ പരമോന്നത നേതാവിനെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലും ഇറാനും ആക്രമണങ്ങൾ തുടരുന്നതിനിടെ ട്രംപ് ജി7 ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം നേരത്തെ മടങ്ങിയിരുന്നു. യുഎസ് ഇസ്രായേൽ സൈനിക നടപടികളിൽ ചേരുമോ എന്ന് സ്ഥിരീകരിക്കാൻ ട്രംപ് വിസമ്മതിച്ചെങ്കിലും, പ്രാരംഭ ആക്രമണങ്ങളിൽ വാഷിംഗ്ടൺ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. യുഎസ് സേന പ്രതിരോധ നിലപാടിൽ തുടരുകയാണെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു.
Summary: US President Donald Trump on Tuesday warned Iran’s leadership that the United States knows the exact location of Supreme Leader Ayatollah Ali Khamenei and could “take him out," but is choosing not to- “at least not for now."