ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വിലക്ക് എന്തുകൊണ്ട്?

Last Updated:

ഇസ്രായേൽ സേനയുടെ ഫോൺ ട്രാക്കിംഗിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കം

News18
News18
പൊതു നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും സുരക്ഷാ സംഘങ്ങളെയും വിലക്കി ഇറാന്റെ സൈബർ അതോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ സേനയുടെ ഫോൺ ട്രാക്കിംഗിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കം.
ഇറാനിലെ ആണവ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനും വധിക്കാനും ഇസ്രായേൽ ഫോൺ ട്രാക്കിംഗ് ഉപയോഗിക്കുന്നുവെന്ന ആശങ്കയാണ് ഈ നിർദ്ദേശത്തിന് കാരണമായതെന്ന് ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ ഉന്നത വ്യക്തികളെ തിരിച്ചറിയാനും കൊല്ലാനും ഇസ്രായേൽ മൊബൈൽ ട്രാക്കിംഗ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഐആർജിസിയുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. "ഇറാനിൽ വ്യക്തികളെ വധിക്കാൻ ഇസ്രായേൽ മൊബൈൽ ട്രാക്കിംഗ് ഉപയോഗിക്കുന്നു. മുമ്പ് ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയെ ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു" എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
advertisement
മൊബൈൽ ഫോണുകൾ ഓഫ് ചെയ്യുന്നത് പോലും ട്രാക്കിംഗിനെ എല്ലായ്പ്പോഴും തടയുന്നില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. പകരം സുരക്ഷിതമായ ആന്റി ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വെളിപ്പെടുത്തലുകളെത്തുടർന്ന്, ട്രാക്കിംഗ് പരിമിതപ്പെടുത്താൻ ടെഹ്‌റാനിലെ ഒരു നിയമനിർമ്മാതാവ് സൈനിക, സർക്കാർ ഉദ്യോഗസ്ഥരോട് അവരും അവരുടെ സഹപ്രവർത്തകരും ഉപയോഗിക്കുന്ന എല്ലാ മൊബൈൽ ഉപകരണങ്ങളും ശേഖരിക്കാൻ ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, കൂടുതൽ രഹസ്യ പ്രവർത്തനങ്ങൾ തുടർന്നേക്കാമെന്ന് അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ സൂചന നൽകി.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വിലക്ക് എന്തുകൊണ്ട്?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement