ഇറാന്റെ പരമോന്നത നേതാവിനെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

Last Updated:

സംഘർഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു

ബെഞ്ചമിൻ നെതന്യാഹു, ആയത്തുള്ള അലി ഖമനയി (Image: AP)
ബെഞ്ചമിൻ നെതന്യാഹു, ആയത്തുള്ള അലി ഖമനയി (Image: AP)
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ‌നയിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഇസ്രായേലിന്റെ തുടർച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.
ഇതും വായിക്കുക: ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം; തത്സമയ സംപ്രേഷണത്തിനിടെ അവതാരക ഇറങ്ങിയോടി
സംഘർഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.‌ സംഘർഷം കൂടുതൽ വഷളാക്കുമെന്ന് ഭയന്ന് ഖമനയിയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എതിർത്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍‌ട്ട് ചെയ്തിരുന്നു.
ടെഹ്‌റാനിലെ വിമാനത്താവളത്തിൽ ഇസ്രായേൽ വ്യോമസേന വിമാനം രണ്ട് ഇറാനിയൻ എഫ് -14 യുദ്ധവിമാനങ്ങൾ ആക്രമിച്ച് തകർത്തതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ പവ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു.
advertisement
എന്നാൽ, മറ്റൊരു എഫ്-35 യുദ്ധവിമാനം തബ്രിസ് മേഖലയിൽ‌ വെടിവച്ചു വീഴ്ത്തിയെന്ന് ഇറാനും അവകാശപ്പെട്ടു. ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള നൂർ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
advertisement
ഇതിനിടെ ഇറാനിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് തലസ്ഥാനമായ ടെഹ്‌റാൻ ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അവശ്യപ്പെട്ടു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈക്കാര്യം പറഞ്ഞത്.
Summary: A day after reports says that US President Donald Trump blocked an Israel plan to eliminate Iran’s Supreme Leader Khamenei, Israeli Prime Minister Benjamin Netanyahu said that such an action would swiftly bring the conflict to a close and would make the “Middle East great again."
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാന്റെ പരമോന്നത നേതാവിനെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement