‘ദൈവം എന്ന വാക്ക് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊന്നുമല്ല, അത് മനുഷ്യ ദൗര്‍ബല്യത്തിന്റെ ഉപോല്‍പന്നമാണ്. ബൈബിള്‍ വളരെ ബഹുമാന്യവും എന്നാല്‍ ആദിമ ഇതിഹാസങ്ങളെ കുറിച്ചുള്ള ശേഖരമാണ്. ഒരു വ്യാഖ്യാനത്തിനും, അതിനി എത്ര സൂക്ഷ്മമായാലും, ഇതിനെക്കുറിച്ച് ഒന്നും തന്നെ(എനിക്ക്) മാറാന്‍ പോകുന്നില്ല’- കത്തില്‍ പറയുന്നു. 'Choose Life: The Biblical Call to Revolt'എന്ന പുസ്തകത്തിന്റെ രചയിതാവായ ജര്‍മന്‍ ചിന്തകന്‍ എറിക് ഗുട്‌കൈന്‍ഡിന് പുസ്തകത്തിലെ ആശങ്ങളോട് തര്‍ക്കിച്ചു കൊണ്ട് ഐന്‍സ്റ്റീന്‍ സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് വില്‍പനക്ക് വെക്കുന്നത്.
advertisement
തന്റെ ജൂത സത്വത്തില്‍ അഭിമാനം കൊണ്ട ഐന്‍സ്റ്റീന് പക്ഷെ ജൂത മതത്തോട് തനിക്ക് പ്രതിപത്തിയില്ലെന്ന് കത്തില്‍ പറയുന്നു. ‘ഞാന്‍ ജൂത വിശ്വാസികളുടെ കൂട്ടത്തില്‍ സന്തോഷപൂര്‍വം ഭാഗമാകുന്നു. അവരുടെ മനോഭാവത്തോട് ഞാന്‍ ഐക്യപ്പെടുന്നു. എന്നാല്‍ അന്തസിന്റെ കാര്യത്തില്‍ മറ്റുള്ള ആളുകളെക്കാള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഔന്നിത്യം അവകാശപ്പെടാനില്ല. എന്റെ അനുഭവത്തില്‍, മറ്റു മനുഷ്യസമൂഹങ്ങളെക്കാള്‍ ഒട്ടും മെച്ചമല്ല ജൂത മത വിശ്വാസികളും..’- ജൂത മതവിശ്വാസികള്‍ പ്രത്യേകതയുള്ളവരാണെന്ന വാദത്തെ നിരാകരിച്ചു കൊണ്ട് അദ്ദേഹം എഴുതുന്നു.
ദൈവത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ നിരവധി കത്തുകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ‘ഒരിക്കലും ഐന്‍സ്റ്റീന്‍ ദൈവത്തെക്കുറിച്ചെഴുതിയ ഒരു കത്ത് മാത്രം വായിച്ച് അദ്ദേഹം ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ധാരണയില്‍ എത്തി എന്ന് ആരും കരുതരുത്’ എന്ന് ഐന്‍സ്റ്റീന്റെ ജീവചരിത്രമായ ‘ഐന്‍സ്റ്റീന്‍'(2007)ന്റെ രചയിതാവായ വാള്‍ട്ടര്‍ ഐസാക്‌സണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2008ല്‍ കത്ത് വില്‍പനയ്ക്കു വെച്ചപ്പോള്‍ 4,04,000 ഡോളറിനാണ് കത്തു വിറ്റു പോയത്. എന്നാൽ ആരാണ് ഈ കത്ത് സ്വന്തമാക്കിയത് എന്നതിനെ സംബന്ധിച്ച് വിവരമൊന്നുമില്ല. 239 അക്ഷരങ്ങളാണ് കത്തിലുള്ളത്. കോമയും സ്പേസുമെല്ലാം ചേർത്താലും 280 അക്ഷരത്തിൽ താഴെ. ഒന്നര പേജുള്ള ലെറ്റർ ഒരിടത്ത് മാത്രമേ ദൈവം എന്ന പദം ഉപയോഗിച്ചിട്ടുള്ളൂ.