ഉയർന്ന ഗ്രേഡ് വേണോ ? നന്നായി ഉറങ്ങൂ
Last Updated:
പരീക്ഷ അടുത്തിരിക്കുന്ന സമയങ്ങളിൽ കുട്ടികൾ കൂടുതൽ ഉറങ്ങുന്നത് മാതാപിതാക്കൾക്ക് ടെൻഷനാണ്. എന്നാൽ അങ്ങനെ ടെൻഷൻ അടിക്കാൻ വരട്ട. ആ സമയങ്ങളിൽ കുട്ടികൾ കൂടുതൽ ഉറങ്ങിയാൽ അവരുടെ ഗ്രേഡിൽ ഉയർച്ച ഉണ്ടാകുമെന്ന് പഠനം.ജേണൽ ഓഫ് ഇന്റീരിയർ ഡിസൈൻ ആൻഡ് ടീച്ചിംഗ് ഓഫ് സൈക്കോളജിയിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നന്നായി ഉറങ്ങുന്നത് നല്ലതു പോലെ പരീക്ഷ എഴുതാൻ സഹായിക്കും.മുമ്പത്തെ അപേക്ഷിച്ച് ഗ്രേഡ് നാല് പോയിന്റെ വരെ വർധിക്കും എന്നും ബെയ്ലോർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ മൈക്കിൾ സ്കൗളിൻ പറയുന്നു. ഉറക്കം പോലും ഒഴിവാക്കി വിദ്യാർത്ഥികൾ പഠനത്തിനായി സമയം കണ്ടെത്തുമ്പോഴാണ് ഇത്തരമൊരു അവകാശവാദവുമായി മൈക്കിൾ എത്തുന്നത്.
advertisement
പരീക്ഷയ്ക്ക് മുൻപായി എട്ട് മണിക്കൂർ വരെ ഉറങ്ങിയാൽ തലച്ചോറിന് ഉണർവ് ലഭിക്കുന്നു. ആദ്യ പരീക്ഷകളിൽ ഡി ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥി അവസാന പരീക്ഷയ്ക്ക് മുമ്പായി ഒരാഴ്ചയോളം എട്ടുമണിക്കൂർ ഉറങ്ങി. ഇതിനുശേഷം തന്റെ തലച്ചോർ വളരെ നന്നായി പ്രവർത്തിച്ചതായി വിദ്യാർത്ഥിയും പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2018 10:21 AM IST