സാധാരണയായുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് പരിശോധനയ്ക്ക് വിധേയനായത്.
നടത്തിയ ടെസ്റ്റുകളിൽ രണ്ടെണ്ണം നെഗറ്റീവും രണ്ടെണ്ണം പോസിറ്റീവും ആയതിനു ശേഷം ഇതിൽ എന്തോ കൃത്രിമത്വം നടന്നിരിക്കാമെന്ന സാധ്യത ഈലൺ മസ്ക് മുന്നോട്ടു വയ്ക്കുന്നു. ഒരേ മെഷീനിൽ, ഒരേ നേഴ്സ് നടത്തിയ ടെസ്റ്റാണ്. റാപിഡ് ആന്റിജൻ ടെസ്റ്റാണ് നടത്തിയതെന്ന് ഈലൺ മസ്ക് പറഞ്ഞു. ഇദ്ദേഹം തുടക്കം മുതലേ കോവിഡിനോട് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കാറുണ്ടായിരുന്നു.
15 മിനിറ്റിനുള്ളിൽ ഫലം തരുന്ന ബി.ഡി. വെരിറ്റോർ ടെസ്റിനാണ് ഈലൺ മസ്ക് വിധേയനായത്.
ഈലൺ മസ്‌കിന്റെ പ്രതികരണം നിരുത്തരവാദിത്തപരം എന്ന് ട്വിറ്റർ ഉപയോക്താക്കൾ വിമർശിച്ചു.
ഫോബ്‌സ് റിപ്പോർട്ട് പ്രകാരം നിലവിലെ അടിയന്തര സാഹചര്യം മുൻനിർത്തിയാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഇതിന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അംഗീകാരമില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും അങ്ങനെ തന്നെയാവും എന്ന് മസ്ക്. വ്യത്യസ്ത ലാബുകളിൽ നിന്നും പി.സി.ആർ. ടെസ്റ്റുകൾ നടത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ വന്നാൽ പോലും താൻ അത് സ്വീകരിക്കില്ല എന്ന ഈലൺ മസ്‌കിന്റെ അഭിപ്രായ പ്രകടനം ശ്രദ്ധ നേടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെയും ഇദ്ദേഹം പരസ്യമായി വിമർശിച്ചിട്ടുണ്ട്.
(IANS വിവരങ്ങൾ ഉൾപ്പെടുന്നു)