വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരായ യാസ്മീൻ അബുതാലെബ്, ഡാമിയൻ പാലറ്റ എന്നിവർ എഴുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. 'പേടിസ്വപ്നം: ചരിത്രം മാറ്റിയ പാൻഡെമിക്കിനോടുള്ള ട്രംപ് അഡ്മിനിസ്ട്രേഷന്റെ പ്രതികരണം' എന്ന പുസ്തകം ഈ വർഷം ജൂൺ 29ന് പുറത്തിറങ്ങാനിരിക്കവേയാണ് ഈ വെളിപ്പെടുത്തലുകൾ. കോവിഡ് മഹാമാരിയുടെ ആദ്യ ദിനങ്ങളും കൊറോണ വൈറസിനോടുള്ള വൈറ്റ് ഹൗസിന്റെ മോശമായ പ്രതികരണവും തുടർന്നുവരുന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സിനെതിരായ അധികാര പോരാട്ടവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ആഴ്ചകളോളം വെള്ളം കുടിക്കാതെ ജീവിക്കുന്ന അറേബ്യൻ ഒട്ടകങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് എങ്ങനെ?
advertisement
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിൽ ട്രംപ് തന്റെ സഹായികളോട് നമുക്ക് സ്വന്തമായി ഗ്വാണ്ടനാമോയുടെ ദ്വീപ് ഇല്ലേ എന്നും നമ്മൾ ഒരു വൈറസും ഇറക്കുമതി ചെയ്യാൻ പോകുന്നില്ല എന്നും പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ ഈ ആശയത്തോട് മറ്റു അധികൃതർ എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. തീവ്രവാദികളെന്ന് സംശയിക്കുന്ന ആളുകൾ താമസിക്കുന്ന അതേ ദ്വീപിൽ തന്നെ കോവിഡ് രോഗികളെ പാർപ്പിക്കുന്നതിലുള്ള ആശങ്കകൾ അവർ പ്രകടിപ്പിച്ചു. ഗ്വാണ്ടനാമോ തടങ്കൽ ക്യാമ്പിൽ നടത്തിയ അനധികൃത പീഡനങ്ങൾക്കെതിരെ പലപ്പോഴും മനുഷ്യാവകാശ പ്രവർത്തകർ മുന്നോട്ടു വന്നിട്ടുണ്ട്. ക്യൂബയുമായി തർക്കമുള്ള ഗ്വാണ്ടനാമോ ബേ യുഎസ് പാട്ടത്തിനെടുത്ത് ദീർഘനാളായി കൈവശം വച്ചിട്ടുണ്ട്. യുഎസ് തീവ്രവാദികളെ വിചാരണ കൂടാതെ അന്യായമായി തടവറകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ദുരഭിമാനക്കൊല | ഡൽഹിയിൽ 23കാരൻ കൊല്ലപ്പെട്ടു; ഭാര്യയ്ക്ക് അഞ്ചുതവണ വെടിയേറ്റു
വൈറ്റ് ഹൗസിലെ മുതിർന്ന അംഗങ്ങളുടെയും, 180ലധികം ആളുകളുടെയും അഭിമുഖങ്ങളുള്ള പുസ്തകത്തിൽ 2020 മാർച്ച് 18ന് അന്നത്തെ മനുഷ്യ ആരോഗ്യ സേവന സെക്രട്ടറിയായിരുന്ന അലക്സ് അസറിനോട് ഫോണിൽ ട്രംപ് കയർത്തു സംസാരിച്ചത് ഇങ്ങനെയാണ്, 'പരിശോധന എന്നെ കൊല്ലുന്നു! പരിശോധന കാരണം ഞാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടും! ഫെഡറൽ സർക്കാർ പരീക്ഷണം നടത്തിയത് എന്ത് വിഡ്ഢിത്തമാണ്?'
ഫോൺ കോളിന് അഞ്ച് ദിവസം മുമ്പ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്നർ സ്വകാര്യമേഖലയുടെ സഹായത്തോടെ ഒരു ദേശീയ പരീക്ഷണ തന്ത്രത്തിന്റെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.