മതേതര വാദം പൂര്‍ണ്ണമായി ഒഴിവാക്കിയ എര്‍ദോഗന്‍ അധികാരത്തില്‍ തുടരാന്‍ യാഥാസ്ഥിതിക മുസ്ലിം പാര്‍ട്ടികളുമായിട്ടാണ് സഖ്യമുണ്ടാക്കിയത്. അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, നാറ്റോ തലവന്‍ ജെന്‍സ് സ്‌റ്റോട്ടന്‍ബെര്‍ഗ്, യുറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, തുടങ്ങിയവര്‍ എര്‍ദോഗന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു ഭാഗത്ത് സ്വീഡന്റെ അംഗത്വവുമായി ബന്ധപ്പെട്ടുള്ള എര്‍ദോഗന്റെ നിലപാട് നാറ്റോ മേധാവിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Also read-ഭൂമിയിലെ ‘ചൊവ്വ’യിൽ താമസിക്കാനൊരുങ്ങി കനേഡിയൻ ബയോളജിസ്റ്റ്; ദൗത്യം ഒരു വർഷക്കാലം
advertisement
അംഗത്വം അനുവദിക്കുന്നത് എതിര്‍ത്ത് എര്‍ദോഗന്‍ വീറ്റോ അധികാരം ഉപയോഗിച്ചിരുന്നു. വീറ്റോ നീക്കം ചെയ്യാനും എര്‍ദോഗന്‍ തയ്യാറായിട്ടില്ല. തുര്‍ക്കി-സിറിയ ബന്ധത്തിലെ പൊട്ടിത്തെറികളും ഇതോടൊപ്പം തന്നെ ചര്‍ച്ചയാകുന്നുണ്ട്. അതേസമയം റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിലും ഒരു മധ്യസ്ഥന്റെ സ്ഥാനം എര്‍ദോഗന്‍ കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നാറ്റോയിലെ ഒരു പ്രധാന അംഗമായിരുന്നിട്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി അടുപ്പം പുലര്‍ത്താനാണ് എര്‍ദോഗന്റെ ശ്രമം. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ എര്‍ദോഗന്‍ തയ്യാറായില്ല.
ഇക്കാര്യത്തില്‍ തുര്‍ക്കിയ്‌ക്കെതിരെ അമേരിക്ക നടപടിയെടുക്കാത്തതും ആഗോളതലത്തില്‍ ചര്‍ച്ചയായി. അത്തരം നടപടി എര്‍ദോഗന്‍-പുടിന്‍ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ധാന്യങ്ങളുടെ കരാറുകളിലൂടെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയ്ക്കും തുര്‍ക്കി ഭരണകൂടം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. യുദ്ധത്തെ അപലപിച്ചുള്ള പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തുര്‍ക്കി റഷ്യയോടൊപ്പം നില്‍ക്കില്ലെന്ന പ്രതീക്ഷ സെലന്‍സ്‌കിയ്ക്ക് നല്‍കാനും എര്‍ദോഗന് കഴിഞ്ഞിട്ടുണ്ട്. അതേസമയം പ്രസിഡവന്റ് തിരഞ്ഞെടുപ്പ് വിജയത്തില്‍ എര്‍ദോഗനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.
Also read- വിഷബാധ? വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയിൽ
ആഗോള പ്രശ്‌നങ്ങളില്‍ സഹകരണം ഉറപ്പാക്കാനും ഇന്ത്യ-തുര്‍ക്കി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മോദിയുടെ ആശംസ. നേരത്തെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായ നിലപാടാണ് തുര്‍ക്കി സ്വീകരിച്ചത്. ഇതോടെ ഇന്ത്യ-തുര്‍ക്കി ബന്ധം വഷളായിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എര്‍ദോഗന്‍ ശ്രമിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ” അധികാരം വീണ്ടും ഉറപ്പാക്കിയതോടെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം ശ്രമിക്കും.
പാകിസ്ഥാനിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത തന്നെയാണ് അതിന് കാരണം,” തുര്‍ക്കിയിലെ നെക്‌മെറ്റിന്‍ എര്‍ബക്കന്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകനായ ഗോഖന്‍ സിങ്കാര പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ടുള്ള വിജയമാണ് ഇത്തവണ എര്‍ദോഗന്‍ നേടിയത്. എര്‍ദോഗന് കനത്ത പ്രതിരോധം തീര്‍ത്ത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ കെമാല്‍ കിലിച്ചദറോലു രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഫലം വിപരീതമാകുകയായിരുന്നു.