പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; നടപടി ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച്
കലാപ സമാനമായ അന്തരീക്ഷമാണ് ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളിലുള്ളത്. ഇമ്രാൻ ഖാന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അനുയായികൾ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളിൽ വലിയ പ്രതിഷേധവും അക്രമ സംഭവങ്ങളും നടക്കുകയാണെന്നാണ് റിപ്പോർട്ട്.
ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലഹോറിലെ കോർ കമാൻഡറുടെ വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വീട് തല്ലിതകർത്തു.
ഇസ്‌ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്റർ റേഡിയോ പാകിസ്ഥാന്റെ കെട്ടിടത്തിന് തീയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്റർ റേഡിയോ പാകിസ്ഥാന്റെ കെട്ടിടത്തിന് തീയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു