പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടരുന്ന സംഘർഷങ്ങളിൽ ഇന്ത്യ വളരെയധികം ആശങ്കാകുലരാണ്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ തുടർന്നും ആവശ്യപ്പെടുന്നുവെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. സംയമനം പാലിക്കുന്നത് പൗരന്മാരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.
വാണിജ്യ കപ്പലുകൾക്കും സമുദ്ര അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മൂന്ന് നാവികസേന ഉദ്യോഗസ്ഥർ കൊല്ലപ്പട്ടതിൽ ദൊരൈസ്വാമി ദുഃഖം രേഖപ്പെടുത്തി.
ജനവാസ മേഖലകൾക്ക് നേരെയും സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരം ആക്രമണങ്ങൾ നിരപരാധികളായ മനുഷ്യരുടെ ജീവൻ അപകരിക്കുന്നു. എല്ലാ നാവികസേന ഉദ്യോഗസ്ഥരുടെയും സുരക്ഷയിലും തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 20, 2026 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ
