TRENDING:

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ സുരക്ഷാ തലവൻ അലി ലാറിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Last Updated:

ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെഹ്‌റാൻ: ഇറാൻ്റെ ഏറ്റവും സ്വാധീനമുള്ള നയതന്ത്രജ്ഞനും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായ അലി ലാറിജാനി (67) ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ലാറിജാനിക്കൊപ്പം അദ്ദേഹത്തിൻ്റെ മകൻ മൊർതസ ലാറിജാനി, ഓഫീസ് മേധാവി അലിറേസ ബയാത്ത്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
News18
News18
advertisement

ഭാവിയിൽ നടന്നേക്കാവുന്ന പ്രതിഷേധങ്ങളെ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന ബാസിജ് (Basij) പാരാമിലിട്ടറി യോഗത്തിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ബാസിജ് ഡെപ്യൂട്ടി ഹെഡ് ഖാസിം ഖുറൈഷിയും കൊല്ലപ്പെട്ടതായാണ് വിവരം.

ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു അലി ലാറിജാനി. ഇറാൻ്റെ ആണവ നയങ്ങളിലും തന്ത്രപ്രധാനമായ നയതന്ത്ര നീക്കങ്ങളിലും പതിറ്റാണ്ടുകളായി അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം ഇറാൻ്റെ പാർലമെന്റ് സ്പീക്കറായും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബിയുടെ (IRIB) തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ജൂണിൽ യുദ്ധം രൂക്ഷമായതോടെയാണ് അദ്ദേഹത്തെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായി നിയമിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറിജാനിയുടെ മരണം. ഖമനയിയുടെ മരണശേഷം ഇറാൻ്റെ നേതൃത്വ പ്രതിസന്ധി പരിഹരിക്കാൻ മുന്നിൽ നിന്നത് അദ്ദേഹമായിരുന്നു. ലാറിജാനിയുടെ വീഴ്ച ഇറാൻ ജനതയ്ക്ക് നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ സുരക്ഷാ തലവൻ അലി ലാറിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
Open in App
Home
Video
Impact Shorts
Web Stories