ഇറാന്റെ ആക്രമണത്തെ തുടർന്ന് ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക (LNG) പ്ലാന്റുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഉത്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. പലയിടങ്ങളിലും വലിയ തീപ്പിടിത്തങ്ങൾ ഉണ്ടായതായി ഖത്തർ എനർജി അറിയിച്ചു.
സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ എണ്ണ, വാതക കേന്ദ്രങ്ങളിൽ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. എണ്ണ ശുദ്ധീകരണശാലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് തീപിടിത്തമുണ്ടായി.
സമീപ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ രണ്ടാമത്തെ പ്രധാന കയറ്റുമതി കേന്ദ്രമായ ഫുജൈറ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും വ്യോമാക്രമണം നടന്നിരുന്നു. കുവൈറ്റിലെ മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെയായിരുന്നു ആക്രമണം.
advertisement
കുവൈറ്റിലെ അതീവ സുരക്ഷാമേഖലകൾക്ക് മുകളിലൂടെ വന്ന ഇറാന്റെ അഞ്ച് ഡ്രോണുകൾ നാഷണൽ ഗാർഡ് തകർത്തെറിഞ്ഞു. തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങളുടെ സമീപത്താണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഡ്രോണുകൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
