"ഇസ്ലാമിക രാജ്യങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട അയൽക്കാരോടും പറയുകയാണ്, നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങളാണ്, ഞങ്ങൾക്ക് നിങ്ങളുമായി യാതൊരു തർക്കവുമില്ല. നമ്മുടെ ഭിന്നതകളുടെ ഏക ഗുണഭോക്താവ് സയണിസ്റ്റ് ശക്തിയാണ്," പെസെഷ്കിയാൻ എക്‌സിൽ കുറിച്ചു. റസൂൽ അല്ലാഹുവിന്റെ പ്രബോധനമനുസരിച്ച് പ്രവർത്തിച്ചുകൊണ്ട് ദൈവപ്രീതി നേടുന്നതിനായി നമുക്ക് ശക്തിയും ഐക്യവും നൽകാൻ ഈദ് അൽ ഫിത്തർ ദിനത്തിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായി സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, കുവൈറ്റ്, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം അഴിച്ചുവിട്ടു.
advertisement
പശ്ചിമേഷ്യയിൽ അതിരൂക്ഷമായ യുദ്ധം തുടരുന്നതിനിടെ, ഇറാാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.പശ്ചിമേഷ്യയിലെ തങ്ങളുടെ വലിയ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുമ്പോൾ ലക്ഷ്യങ്ങളിലേക്ക് തങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നു എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
