ഇരയായവരുടെ കൂടെ നിന്ന് അവരിലൊരാളായി ധൈര്യം പകർന്ന ജസീന്തയെ പ്രശംസിക്കാത്ത ആരും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രവർത്തികളിലൂടെ വീണ്ടും ഹൃദയം കവർന്നിരിക്കുകയാണ് ജസീന്ത.
also read:ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍
പഴ്സെടുക്കാൻ മറന്ന അമ്മയുടെ വീട്ടു സാധനങ്ങളുടെ ബിൽ അടച്ചു കൊണ്ടാണ് ജസീന്ത വീണ്ടും ശ്രദ്ധേയയായിരിക്കുന്നത്. വീട്ടമ്മ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രാദേശിക വെബ്സൈറ്റായ സ്റ്റ്ഫ് ലിമിറ്റഡ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മക്കൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലെത്തിയ വീട്ടമ്മയാണ് പഴ്സെടുക്കാൻ മറന്നത്. ഇവരെയാണ് പ്രധാനമന്ത്രി സഹായിച്ചത്.
advertisement
വാർത്ത ആർഡേനും ശരിവച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് അവർ ഒരമ്മയായതു കൊണ്ടാണെന്നായിരുന്നു ജസീന്തയുടെ മറുപടി. ഇക്കാര്യത്തിൽ കൂടുതലൊന്നും ജസീന്ത പറഞ്ഞില്ല.