ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍
Last Updated:
മൂത്രാശയ അണുബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
പാരിസ്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. മൂത്രാശയ അണുബാധയെത്തുടര്‍ന്നാണ് ഇതിഹാസത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇന്നലെ വെകീട്ടാണ് പെലെയെ പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം പാരിസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ പെലെക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
Also Read: 'അപ്പൊ തന്നെ മറുകണ്ടം ചാടി' ധോണി പുറത്തായി; ആരാധകന്‍ ജഴ്‌സി മാറ്റി മുംബൈക്കൊപ്പം ചേര്‍ന്നു
പാരിസില്‍ കിലിയന്‍ എംബാപ്പേയ്ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംബാപ്പേയ്ക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ആയിരം ഗോള്‍ നേടാന്‍ കഴിയുമെന്ന് പെലെ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.
advertisement
I met Kylian Mbappe and his parents last night in Paris at @Hublot event. We talked goals, World Cups and watches. Great company! /Estive com @KMbappe e seus pais ontem à noite, durante um evento da @Hublot em Paris. Falamos sobre gols, Copas do Mundo e relógios. Grande encontro! pic.twitter.com/U63hLWy0mV
— Pelé (@Pele) April 3, 2019
advertisement
നേരത്തെ 2016 റിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ അസുഖത്തെത്തുടര്‍ന്ന് പെലെക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കുറച്ച് ദിവസം ചികിത്സ തേടിയിരുന്നു. മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ നേടിയിട്ടുള്ള പെലെയ്ക്ക് 78 വയസാണ് പ്രായം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2019 5:03 PM IST