TRENDING:

നാലാമത്തെ കണ്‍മണിയെ കാത്ത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഭാര്യ ഉഷയും

Last Updated:

വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജനസംഖ്യാപരമായ തകർച്ച മറികടക്കണമെന്നും യുഎസിന് അത് ആവശ്യമാണെന്നും വാൻസ് പലപ്പോഴും വാദിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാലാമത്തെ കൺമണിയെ കാത്ത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും (JD Vance) ഭാര്യ ഉഷയും (Usha Vance). ജൂലൈ അവസാനത്തോടെ തങ്ങൾക്ക് ഒരു ആൺകുട്ടി ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇരുവരും അറിയിച്ചു. ഇവാൻ, വിവേക്, മിറാബെൽ എന്നീ മൂന്ന് കുട്ടികളാണ് ഇരുവർക്കുമുള്ളത്. അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യം നന്നായിരിക്കുന്നുവെന്നും 41കാരനായ വാൻഡും 40കാരിയായ ഉഷയും പറഞ്ഞു.
ജെഡി വാൻസും ഭാര്യ ഉഷയും മക്കളും
ജെഡി വാൻസും ഭാര്യ ഉഷയും മക്കളും
advertisement

"ആവേശകരവും തിരക്കേറിയതുമായ ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തെ മികച്ച രീതിയിൽ പരിപാലിക്കുന്ന സൈനിക ഡോക്ടർമാരോടും ഞങ്ങളുടെ കുട്ടികളോടൊപ്പം സന്തോഷകരമായ ജീവിതം ആസ്വദിക്കുന്നതിനൊപ്പം ഞങ്ങൾക്ക് രാജ്യത്തെ സേവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്റ്റാഫ് അംഗങ്ങളോടും ഞങ്ങൾക്ക് നന്ദിയുണ്ട്," പോസ്റ്റിൽ ജെഡി വാൻസ് പറഞ്ഞു.

വർഷങ്ങളായി ജനനനിരക്ക് കുറയുന്നത് തന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ കേന്ദ്രവിഷയമായി വാൻസ് അവതരിപ്പിച്ചതിന്റെ സാഹചര്യത്തിലാണ് നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന പ്രഖ്യാപനം എത്തുന്നത്. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജനസംഖ്യാപരമായ തകർച്ച മറികടക്കണമെന്നും യുഎസിന് അത് ആവശ്യമാണെന്നും വാൻസ് പലപ്പോഴും വാദിച്ചിട്ടുണ്ട്.

advertisement

2021ൽ ഓഹിയോയിൽ നിന്ന് യുഎസ് സെനറ്റിലേക്കുള്ള തന്റെ പ്രചാരണ വേളയിലാണ് വാൻസ് ആദ്യമായി ഈ വിഷയം ഉന്നയിച്ചത്. ജനനനിരക്ക് കുറയുന്നത് അമേരിക്കൻ സമൂഹത്തിനും സാമ്പത്തിക ശക്തിയ്ക്കും ദീർഘകാലത്തേക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വൈസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ഈ വിഷയം തുടർന്നും ഉന്നയിച്ചിരുന്നു.

അമേരിക്ക കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് 2025 മാർച്ചിൽ വാർഷിക മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കവെ വാൻസ് പറഞ്ഞിരുന്നു.

ജെഡി വാൻസിന്റെ ഔദ്യോഗിക വിദേശയാത്രകളിൽ ഉഷ വാൻസ് പലപ്പോഴും കുട്ടികളോടൊപ്പം അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. അമേരിക്കൻ ചരിത്രം പരിശോധിക്കുമ്പോൾ മുതിർന്ന പദവിയിലുള്ള നേതാക്കൾക്ക് ഭരണത്തിലിരിക്കുമ്പോൾ കുട്ടികളുണ്ടാകുന്നത് അപൂർവമാണ്. ഗ്രോവർ ക്ലീവ് ലാൻഡ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ ഫ്രാൻസെസ് ക്ലീവ്‌ലാൻഡ് 1893ൽ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: US Vice President JD Vance and his wife Usha Vance are expecting their fourth child. The couple announced in a post shared on social media on Tuesday that they are expecting a baby boy by the end of July. The couple already has three children, Ivan, Vivek and Mirabel

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
നാലാമത്തെ കണ്‍മണിയെ കാത്ത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഭാര്യ ഉഷയും
Open in App
Home
Video
Impact Shorts
Web Stories