ഓൺലൈനിൽ സൗജന്യമായി നോവൽ വായിക്കാം. ഹാരി പോട്ടർ മാതൃകയിൽ ഫാന്റസി കഥയാണ് പുതിയ പുസ്തകവും പറയുന്നത്. അതേസമയം, ഹാരി പോട്ടറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇക്കാബോഗ്.
പുസ്തകത്തിൽ നിന്നും ലഭിക്കുന്ന റോയൽറ്റി കോവിഡ‍് 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. പുസ്തകരൂപത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ഓൺലൈനിൽ സൗജന്യമായി നോവൽ വായിക്കാം.
You may also like:ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധർ [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
advertisement
ചൊവ്വാഴ്ച്ച മുതൽ ഇക്കാബോഗ് ഓൺലൈനിൽ ലഭ്യമാകും. നവംബറിൽ നോവലിന്റെ പേപ്പർ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവ പുറത്തിറങ്ങും.
പത്ത് വർഷം മുമ്പ് റൗളിങ്ങിന്റെ മനസ്സിൽ കുടിയേറിയ കഥയാണ് ലോക്ക്ഡൗൺ കാലത്ത് നോവലായി പുറത്തിറങ്ങുന്നത്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുമായി കൃതിക്ക് ബന്ധമില്ലെന്നും റൗളിങ് പറയുന്നു.